ബ്രോ​ങ്ക്സ് സെന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക തി​രുനാ‌ൾ​ ബു​ധ​നാ​ഴ്ച മു​ത​ൽ
Wednesday, June 25, 2025 8:00 AM IST
ഷോ​ളി കു​മ്പി​ളു​വേ​ലി
ന്യൂ​യോ​ർ​ക്ക് : ഭാ​ര​ത സ​ഭ​യു​ടെ അ​പ്പ​സ്തോ​ല​നും, ബ്രോ​ങ്ക്സ് ഇ​ട​വ​ക​യു​ടെ മ​ദ്ധ്യ​സ്ഥ​നു​മാ​യ മാ​ർ​തോ​മാ ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ബു​ധ​നാ​ഴ്ച(ജൂ​ൺ 25) മു​ത​ൽ ജൂ​ലൈ ആറ് വ​രെ വി​വി​ധ തി​രു​ക്ക​ർ​മ​ങ്ങ​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു. ഇ​ട​വ​ക​യി​ലെ വി​മ​ൻ​സ് ഫോ​റ​മാ​ണ് ഇ​ക്കൊ​ല്ല​ത്തെ തി​രു​നാ​ൾ ഏ​റ്റുന​ട​ത്തു​ന്ന​ത്.

തി​രു​നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഏഴിന് വി​ശു​ദ്ധ കുർബാ​ന​യോ​ടും തു​ട​ർ​ന്നു​ള്ള നൊ​വേ​ന​യോ​ടും കൂ​ടി തു​ട​ക്ക​മാ​കും. വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ലോംഗ് അ​യ​ല​ൻ​ഡ് സെ​ൻ​റ് മേ​രീ​സ് സീറോമ​ല​ബാ​ർ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ൺ തോ​മ​സ് ത​ച്ചാ​റ മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

ഇ​ട​വ​ക​യി​ലെ ഗ്രാ​ൻഡ് പേ​ര​ന്‍റിസിനെ അ​ന്നേ ദി​വ​സം പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്. ഒ​ന്നാം വാ​ർ​ഡു​കാ​രാ​ണ് ഈ ​ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ബുധനാഴ്ച മു​ത​ൽ ജൂ​ലൈ മൂന്ന് വ​രെ എ​ല്ലാ ദി​വ​സ​വും വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ശേ​ഷം തോ​മാ​ശ്ലീ​ഹാ​യു​ടെ നൊ​വേ​ന ഉ​ണ്ടാ​യി​രി​ക്കും. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഏഴിന് വി​ശു​ദ്ധ കു​ർ​ബാ​ന​ക്കും, നൊ​വേ​ന​ക്കും റ​വ. ഫാ. ​അ​രു​ൺ കാ​ര​ക്കാ​ട്ടു കാ​ർ​മ്മി​ക​നാ​യി​രി​ക്കും.

വി​വാ​ഹ ജീ​വി​ത​ത്തി​ൽ സി​ൽ​വ​ർ ജൂ​ബി​ലി പി​ന്നി​ട്ട​വ​രെ അ​ന്നേ​ദി​വ​സം അ​നു​മോ​ദി​ക്കു​ക​യും പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​തു​മാ​ണ്. ര​ണ്ടാം വാ​ർ​ഡു​കാ​രാ​ണ് ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് .

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഏഴിന് വി​ശു​ദ്ധ കു​ർ​ബാ​ന​ക്കും, നൊ​വേ​ന​ക്കും ലോംഗ് അ​യ​ർ​ലൻ​ഡ് സെ​ന്‍റ് മേ​രീ​സ് സീറോമ​ല​ബാ​ർ ഇ​ട​വ​ക അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ. ഫാ.​ജോ​ബി ജോ​സ​ഫ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഇ​ട​വ​ക​യി​ലെ സ്കൂ​ൾ, കോ​ളേ​ജ് കു​ട്ടി​ക​ളെ​യും, യു​വ​ജ​ന​ങ്ങ​ളേ​യും അ​ന്നേ ദി​വ​സം പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്. യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇം​ഗ്ലീ​ഷി​ൽ ആ​യി​രി​ക്കും തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ. മൂ​ന്നാം വാ​ർ​ഡു​കാ​രാ​ണ് അ​ന്നേ ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ജൂ​ൺ 28 ശ​നി​യാ​ഴ്ച രാ​വി​ലെ 9 മ​ണി​ക്കു വി​ശു​ദ്ധ കു​ർ​ബാ​ന​യും, പ​തി​വു​പോ​ലെ നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ നൊ​വേ​ന​യും, തു​ട​ർ​ന്നു തോ​മാ ശ്ലീ​ഹാ​യു​ടെ നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ബു​ഖാ​ന​ൻ സെ​ൻ​റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്ക മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​റോ​യി​സ​ൺ മേ​നോ​ലി​ക്ക​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഇ​ട​വ​ക​യി​ലെ അ​ൾ​ത്താ​ര ശു​ശ്രു​ഷി​ക​ളേ​യും ഗാ​യ​ക സം​ഘ​ത്തേ​യും അ​ന്നേ ദി​വ​സം പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്. നാ​ലാം വാ​ർ​ഡു​കാ​രാ​ണ് ഈ ​ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

രാ​വി​ലെ 9:30 നു ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​ക്കും തു​ട​ർ​ന്ന് നൊ​വേ​ന​ക്കും ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് വ​ടാ​ന കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. ഇ​ട​വ​ക​യി​ലെ ര​ണ്ടു വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ അ​ന്നേ ദി​വ​സം പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്. അ​ഞ്ചാം വാ​ർ​ഡു​കാ​രാ​ണ് ഞാ​യ​റാ​ഴ്ച​ത്തെ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ജൂ​ൺ 30 തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഏഴിന് വി​ശു​ദ്ധ കു​ർ​ബാ​ന​ക്കും, നൊ​വേ​ന​ക്കും നോ​ർ​വാ​ക്ക് ഔ​ർ ലേ​ഡി ഓ​ഫ് അ​സം​പ്ഷ​ൻ​ന്ധ സീ​റോമ​ല​ബാ​ർ കാ​ത്ത​ലി​ക് മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജെ​യിം​സ് വ​ട്ട​ക്കു​ന്നേ​ൽ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. ഇ​ട​വ​ക​യി​ലെ കു​ടും​ബ നാ​ഥ​ൻ​മാ​രെ അ​ന്നേ​ദി​വ​സം പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്. ആ​റാം വാ​ർ​ഡു​കാ​രാ​ണ് ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ജൂ​ലൈ ഒ​ന്ന് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഏഴിന് വി​ശു​ദ്ധ കു​ർ​ബാ​ന​ക്കും, നൊ​വേ​ന​ക്കും റോ​ക്ലാ​ൻ​ഡ് ഹോ​ളി ഫാ​മി​ലി സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​സ്റ്റീ​ഫ​ൻ ക​ണി​പ്പി​ള്ളി​ൽ കാ​ർമി​ക​ത്വം വ​ഹി​ക്കും.


ഇ​ട​വ​ക​യി​ലെ എ​ല്ലാ പ്രൈ​മ​റി, മി​ഡി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളേ​യും അ​ന്നേ ദി​വ​സം പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്. ഏ​ഴാം വാ​ർ​ഡു​കാ​രാ​ണ് അ​ന്നേ ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ജൂ​ലൈ ര​ണ്ടാം തീ​യ​തി ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഏഴിന് വി​ശു​ദ്ധ കു​ർ​ബാ​ന​ക്കും, നൊ​വേ​ന​ക്കും ബ്രൂ​ക്ലി​ൻ സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജോ​ണി ചെ​ങ്ങ​ളാ​ൻ മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. ഇ​ട​വ​ക​യി​ലെ ര​ണ്ടു വ​യ​സി​നും നാ​ല് വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ അ​ന്നേ ദി​വ​സം പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്.

എ​ട്ടാം വാ​ർ​ഡു​കാ​രാ​ണ് ഈ ​ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് . ദു​ക്റാ​ന തി​രു​ന്നാ​ൾ ദി​വ​സ​മാ​യ ജൂ​ലൈ മൂ​ന്നാം തീ​യ​തി വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 7 മ​ണി​ക്കു​ള്ള ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന​ക്കും, തു​ട​ർ​ന്നു​ള്ള നൊ​വേ​ന​ക്കും റ​വ. ഫാ. ​ടോം മാ​ളി​യേ​ക്ക​ൽ മു​ഖ്യ കാ​ർ​മ്മി​ക​നാ​കും.

അ​ന്നേ​ദി​വ​സം ഇ​ട​വ​ക​യി​ലെ എ​ല്ലാ ന്ധ​തോ​മ​സ്ന്ധ നാ​മ​ധാ​രി​ക​ളേ​യും കൂ​ടാ​തെ പ്ര​സു​ദേ​ന്തി​മാ​രേ​യും പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്. ഒ​മ്പ​താം വാ​ർ​ഡു​കാ​രാ​ണ് അ​ന്നേ ദി​വ​സ​ത്തെ
ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

പ്ര​ധാ​ന തി​രു​ന്നാ​ൾ ദി​വ​സ​മാ​യ ജൂ​ലൈ നാ​ലാം തീ​യ​തി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9:30നു ​ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ കു​ർ​ബാ​ന​ക്കു റ​വ. ഫാ. ​ജോ​സ​ഫ് പൂ​വേ​ലി​യി​ൽ മു​ഖ്യ കാ​ർ​മിക​ത്വം വ​ഹി​ക്കും.

കു​ർ​ബാ​ന​യ്ക്കു ശേ​ഷം വാ​ദ്യ മേ​ള​ങ്ങ​ളു​ടേ​യും മു​ത്തു​കു​ട​ക​ളു​ടേ​യും അ​ക​മ്പ​ടി​യോ​ടു​കൂ​ടി വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ഹി​ച്ചു​കൊ​ണ്ട് ബ്രോ​ങ്ക്സ് തെ​രു​വീ​ഥി​ക​ളി​ലൂ​ടെ ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണീ.

തു​ട​ർ​ന്ന് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ തോ​മാ ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങു​ന്ന​തി​നും, അ​ടി​മ​സ​മ​ർ​പ്പ​ണ​ത്തി​നു​മു​ള്ള അ​വ​സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. ജൂ​ലൈ അ​ഞ്ചിന് മ​രി​ച്ച​വ​രു​ടെ ഓ​ർ​മ്മ​യാ​ച​ര​ണം: ഈ ​ലോ​ക ജീ​വി​ത​ത്തി​നു ശേ​ഷം സ്വ​ർ​ഗ്ഗ മ​ഹ​ത്വ​ത്തി​ൽ ചേ​ർ​ന്ന​വ​രാ​യ ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ അ​നു​സ്മ​ര​ണം.

രാ​വി​ലെ ഒന്പതിന് വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു ശേ​ഷം 11:30 നു സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും ഒ​പ്പീ​സും, പ്രാ​ർ​ഥ​ന​ക​ളും ഉ​ണ്ടാ​കും. തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് വ​ടാ​ന കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

അ​ന്നേ​ദി​വ​സം വൈ​കു​ന്നേ​രം അഞ്ചിന് പ്ര​സു​ദേ​ന്തി നൈ​റ്റ്: കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ. ത​ദ​വ​സ​ര​ത്തി​ൽ ഇ​ട​വ​ക​യി​ൽ നി​ന്നും ഇ​ക്കൊ​ല്ലം ഗ്രാ​ജു​വേ​റ്റു ചെ​യ്ത സ്കൂ​ൾ കോ​ളജ് വി​ദ്യാ​ർ​ഥി​ക​ളെ എ​സ്.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ക്കു​ന്ന​താ​ണ്.

ച​ട​ങ്ങു​ക​ൾ​ക്ക് റ​വ. ഫാ. ​മാ​ത്യു മ​ണി​മ​ല​ത്ത​റ​പ്പി​ൽ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. ജൂ​ലൈ ആ​റാം തീ​യ​തി ഞാ​യ​റാ​ഴ്ച 10ന് വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് തി​രു​ന്നാ​ൾ കൊ​ടി​യി​റ​ക്കം.

ന​മ്മു​ടെ പി​താ​വാ​യ മാ​ർ​തോ​മാ ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്തു അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളേ​യും ബ്രോ​ങ്ക്സ് ഇ​ട​വ​ക​യി​ലേ​ക്കു വി​കാ​രി റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് വ​ടാ​ന​യും കൈ​ക്കാ​ര​മ്മാ​രാ​യ മാ​ത്യു അ​ടാ​ട്ട്, ഡെ​ന്നി ക​ല്ലു​ക​ളം, ഷൈ​ജു ക​ള​ത്തി​ൽ എ​ന്നി​വ​രും, വി​മ​ൻ​സ് ഫോ​റം അം​ഗ​ങ്ങ​ളും സ്വാ​ഗ​തം ചെ​യ്യു​ന്നു.

Church Address : 810 E, 221 St, Bronx, NY 10467