സൗ​ത്ത് കാ​രോ​ലി​ന​യി​ൽ കൊ​ടും​കു​റ്റ​വാ​ളി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി
Wednesday, June 18, 2025 12:35 PM IST
പി.​പി. ചെ​റി​യാ​ൻ
സൗ​ത്ത് കാ​രോ​ലി​ന: വ്യ​ത്യ​സ്ത കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് ര​ണ്ടു​ത​വ​ണ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട സൗ​ത്ത് കാ​രോ​ലി​ന​യി​ലെ സ്റ്റീ​ഫ​ൻ സ്റ്റാ​ൻ​കോ​യെ (57) വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​നാ​ക്കി. ഒ​ൻ​പ​ത് മാ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്തെ ആ​റാ​മ​ത്തെ വ​ധ​ശി​ക്ഷ​യാ​ണി​ത്.

2005ൽ ​ഹോ​റി കൗ​ണ്ടി​യി​ൽ ഒ​രു സു​ഹൃ​ത്തി​നെ വെ​ടി​വ​ച്ച് കൊ​ന്ന​തി​നും ജോ​ർ​ജ്ടൗ​ൺ കൗ​ണ്ടി​യി​ലെ വീ​ട്ടി​ൽ ത​ന്‍റെ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നും കൗ​മാ​ര​ക്കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച​തി​നു​മാ​ണ് സ്റ്റാ​ൻ​കോ​യ്ക്ക് വ​ധ​ശി​ക്ഷ ല​ഭി​ച്ച​ത്.


സൗ​ത്ത് കാ​രോ​ലി​ന​യി​ൽ നി​ല​വി​ൽ 25 ത​ട​വു​കാ​ർ വ​ധ​ശി​ക്ഷ​ കാത്തു കഴിയുന്നുണ്ട്.