അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നം: ലി​ങ്ക​ൺ മെ​മ്മോ​റി​യ​ലി​ൽ ഇ​ന്ത്യ​ൻ എം​ബ​സി യോ​ഗ സം​ഘ​ടി​പ്പി​ച്ചു
Wednesday, June 25, 2025 6:34 AM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: പ​തി​നൊ​ന്നാ​മ​ത് അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​ന​ത്തി​ന്‍റെ വ​ർ​ണാ​ഭ​മാ​യ മു​ന്നോ​ടി​യാ​യി, ജൂ​ൺ 19ന് ​ലി​ങ്ക​ൺ മെ​മ്മോ​റി​യ​ലി​ൽ ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ച യോ​ഗ ശ്ര​ദ്ധേ​യ​മാ​യി. ഇ​ന്ത്യ​യു​ടെ പു​രാ​ത​ന പാ​ര​മ്പ​ര്യം ആ​ഘോ​ഷി​ക്കാ​ൻ ഒ​ത്തു​കൂ​ടി​യ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളും ത​ദ്ദേ​ശീ​യ അ​മേ​രി​ക്ക​ൻ നി​വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ വ​ലി​യൊ​രു ജ​ന​ക്കൂ​ട്ട​മാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഇ​ന്ത്യ​യു​ടെ അം​ബാ​സ​ഡ​ർ വി​ന​യ് മോ​ഹ​ൻ ക്വാ​ത്ര യോ​ഗ​യി​ൽ പ​ങ്കെ​ടു​ത്ത​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ’ ഒ​രു അ​ത്ഭു​ത​ക​ര​മാ​യ അ​നു​ഭ​വം. യു​എ​സി​ലെ മ​റ്റ് പൗ​ര​ന്മാ​ർ​ക്കൊ​പ്പം വി​പു​ല​മാ​യ ഇ​ന്ത്യ​ൻ കു​ടും​ബ​ങ്ങ​ളും പ്ര​വാ​സി​ക​ളും ഞ​ങ്ങ​ളോ​ടൊ​പ്പം ഉ​ണ്ട്. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഈ ​സ​മ്മാ​നം ആ​ഘോ​ഷി​ക്കാ​ൻ ഇ​ന്ന് രാ​വി​ലെ ഇ​വി​ടെ എ​ത്തി​യ എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​യാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു’ വി​ന​യ് മോ​ഹ​ൻ പ​റ​ഞ്ഞു.


യോ​ഗ, ധ്യാ​ന പ​രി​ശീ​ല​ക​നാ​യ ആ​ചാ​ര്യ ഗോ​വി​ന്ദ് ബ്ര​ഹ്മ​ചാ​രി​യാ​ണ് സെ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. യോ​ഗ ശാ​രീ​രി​ക ച​ല​നം മാ​ത്ര​മ​ല്ലെ​ന്നും മ​ന​​സി​നെ സ്വ​ത​ന്ത്ര​മാ​ക്കാ​നും പ്ര​പ​ഞ്ച​വു​മാ​യു​ള്ള ഐ​ക്യം അ​നു​ഭ​വി​ക്കാ​ൻ ന​മ്മെ സ​ഹാ​യി​ക്കാ​നും രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന വ​ള​രെ ആ​ഴ​ത്തി​ലു​ള്ള ഒ​രു സം​വി​ധാ​ന​ത്തി​ന്‍റെ ഒ​രു ഭാ​ഗം മാ​ത്ര​മാ​ണ് യോ​ഗാ​സ​ന​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം പ​റ‍​ഞ്ഞു.