മി​ഷി​ഗ​നി​ലെ പ​ള്ളി​യി​ൽ വെ​ടി​വ​യ്പ്പ്; സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ക്ര​മി​യെ കൊ​ല​പ്പെ​ടു​ത്തി
Wednesday, June 25, 2025 7:30 AM IST
പി .പി. ചെ​റി​യാ​ൻ
മി​ഷി​ഗൺ​: മി​ഷി​ഗ​നി​ലെ വെ​യ്നി​ലു​ള്ള ക്രോ​സ്പോ​യി​ന്റ് പ​ള്ളി​യി​ൽ വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ പ്ര​തി​യെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല​പ്പെ​ടു​ത്തി. അ​ക്ര​മി​യു​ടെ വെ​ടി​യേ​റ്റ് ഒ​രാ​ൾ​ക്ക് പ​രു​ക്കേ​റ്റി​ട്ടു​ണ്ട്.

150 ഓ​ളം പേ​ർ ആ​രാ​ധ​ന​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ ജൂൺ 22 ഞായറാഴ്ച രാ​വി​ലെ 11.45നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് പ​ള്ളി​ക്ക് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി.
പ​ള്ളി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് വെ​യ്ൻ പോ​ലീ​സ് ഡ​പ്യൂ​ട്ടി ചീ​ഫ് ഫി​ൻ​ലി കാ​ർ​ട്ട​ർ മൂ​ന്നാ​മ​ൻ അ​റി​യി​ച്ചു.