മെ​സ്ക്വി​റ്റ് വെ​ടി​വ​യ്പ്പ്: പോ​ലീ​സ് പി​ന്തു​ട​രു​ന്ന​തി​നി​ടെ പ്ര​തി സ്വ​യം വെ​ടി​വ​ച്ചു ജീ​വ​നൊ​ടു​ക്കി
Wednesday, June 25, 2025 7:38 AM IST
പി.പി. ചെറിയാൻ
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ മെ​സ്ക്വി​റ്റി​ൽ വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ ആ​ൾ ജീ​വ​നൊ​ടു​ക്കി​യ​താ​യി വെ​സ്റ്റ് സി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഇ​ന്റ​ർ​സ്റ്റേ​റ്റ് 35ൽ ​വ​ച്ച് പോ​ലീ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട ഓ​ടി​പോ​യ പ്ര​തി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പോ​ലീ​സ് പി​ന്തു​ട​രു​ന്ന​തി​നി​ടെ സ്വ​യം വെ​ടി​വ​ച്ചാ​ണ് പ്ര​തി ജീ​വ​നൊ​ടു​ക്കി​യ​ത്. മ​രി​ച്ച​യാ​ളു​ടെ പേ​ര് അ​ടു​ത്ത ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ന്ന​തു​വ​രെ ര​ഹ​സ്യ​മാ​ക്കി വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.