മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് വെ​ള്ളി​യാ​ഴ്‌​ച
Wednesday, June 25, 2025 3:38 PM IST
വ​ർ​ഗീ​സ് പോ​ത്താ​നി​ക്കാ​ട്
ന്യൂ​യോ​ർ​ക്ക്: കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് അ​ലു​മ്നി സെ​ലി​ബ്ര​റ്റി​ക​ളു​മാ​യി മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് വെ​ള്ളി​യാ​ഴ്‌​ച രാ​ത്രി ഒ​ന്പ​തി​ന് (ന്യൂ​യോ​ർ​ക്ക് സ​മ​യം) സൂം ​പ്ലാ​റ്റു​ഫോ​മി​ൽ ന​ട​ത്തു​ന്നു.

പ്ര​ശ​സ്‌​ത ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​നും എം​എ കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​യു​മാ​യ മ​ധു ബാ​ല​കൃ​ഷ്‌​ണ​ൻ ഗാ​നാ​ലാ​പ​ന​ങ്ങ​ളോ​ടെ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് അ​ലു​മ്നി യു​എ​സ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന മീ​റ്റിം​ഗി​ൽ കാ​യി​ക - ക​ലാ​രം​ഗ​ത്ത് ദേ​ശീ​യ - അ​ന്ത​ർ​ദേ​ശീ​യ നി​ല​യി​ൽ അ​വാ​ർ​ഡ് - മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.

ഒ​ളി​മ്പ്യ​ന്മാ​രാ​യ എ​ൽ​ദോ​സ് പോ​ൾ, അ​ബ്‌​ദു​ള്ള അ​ബൂ​ബ​ക്ക​ർ, അ​നി​ൽ​ഡ തോ​മ​സ്‌, ടി. ​ഗോ​പി, ഫി​ലിം ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു ചെ​റി​യാ​ൻ, സം​വി​ധാ​യ​ക​ൻ കെ.​എം. ക​മ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. അ​വ​രു​മാ​യി സം​വ​ദി​ക്കാ​നു​ള്ള അ​സു​ല​ഭ സ​ന്ദ​ർ​ഭം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ലു​മ്‌​നി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്ചു കു​ര്യ​ൻ, എം​എ കോ​ളേ​ജ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യും കോ​ള​ജ്‌ മു​ൻ പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ. ​വി​ന്നി വ​ർ​ഗീ​സ് എ​ന്നി​വ​രൊ​പ്പം പ​ല പൂ​ർ​വ​അ​ധ്യാ​പ​ക​രും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കും.




പു​ന​ർ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് & സ​യ​ൻ​സ് ആ​ലു​മ്നി യു​എ​സ്എ​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം മാ​ർ​ച്ച് 14ന് ​ന​ട​ന്നു. അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സ​മാ​ക്കി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഈ ​ഫെ​ല്ലോ​ഷി​പ് വി​വി​ധ ക​ർ​മ​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു​വ​രു​ന്നു.

എം​എ കോ​ള​ജി​ന്‍റെ ശ്രേ​യ​സു​യ​ർ​ത്തു​ന്ന പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഈ ​സം​ഗ​മം പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ടു​ന്ന​തി​നും പ​രി​ച​യം പു​തു​ക്കു​ന്ന​തി​നു​മു​ള്ള അ​സു​ല​ഭ സ​ന്ദ​ർ​ഭ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ലു​മ്നി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സാ​ബു സ്ക​റി​യ (പ്ര​സി​ഡ​ന്‍റ്) - (267) 980 7923, ജോ​ബി മാ​ത്യു (സെ​ക്ര​ട്ട​റി) - (301) 624-9539, ജോ​ർ​ജ് മാ​ലി​യി​ൽ (ട്ര​ഷ​റ​ർ) - (954) 655-4500, ജി​യോ ജോ​സ​ഫ് (നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ) - (914) 552-2936, വ​ർ​ഗീ​സ് പോ​ത്താ​നി​ക്കാ​ട് (പി​ആ​ർ​ഒ) - (917) 488-2590.