ല​ഹ​രി​വി​മു​ക്ത ദി​നം ആ​ച​രി​ച്ച് നോ​ർ​ത്ത് അ​മേ​രി​ക്ക മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നം
Tuesday, June 24, 2025 5:20 PM IST
പി.​പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നം ഈ ​മാ​സം 22ന് ​ല​ഹ​രി​വി​മു​ക്ത ദി​ന​മാ​യി ആ​ച​രി​ച്ചു. 15 മു​ത​ൽ 22 വ​രെ​യു​ള്ള ല​ഹ​രി​മ​രു​ന്ന് വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ വാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ഇ​ത്.

ഈ ​ദി​വ​സ​ത്തി​നാ​യി ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക ആ​രാ​ധ​ന​ക്ര​മം ഇ​ട​വ​ക​ക​ളി​ൽ ഉ​പ​യോ​ഗി​ച്ചു. "ശു​ദ്ധി​യി​ൽ സൂ​ക്ഷി​ക്കേ​ണ്ട ശ​രീ​ര​വും ജീ​വി​ത​വും' എ​ന്ന​താ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന വി​ഷ​യം. ഞാ​യ​റാ​ഴ്ച ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ ഇ​തി​നെ​ക്കു​റി​ച്ചു​ള്ള പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു.

സ​ഭ​യി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളും മ​ദ്യ​ത്തി​നും ല​ഹ​രി​മ​രു​ന്നി​നും അ​ടി​മ​പ്പെ​ടാ​തെ ക്രി​സ്തീ​യ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ണ​മെ​ന്നും ല​ഹ​രി ആ​സ​ക്തി​യു​ടെ തി​ന്മ​ക്കെ​തി​രെ പോ​രാ​ടാ​ൻ സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പൊ​ലീ​ത്ത ഉ​ദ്ബോ​ധി​പ്പി​ച്ചു.


ഈ ​സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും എ​ത്തി​ക്കു​ന്ന​തി​ന് വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ റാ​ലി​ക​ൾ, മാ​ർ​ച്ചു​ക​ൾ, പൊ​തു​യോ​ഗ​ങ്ങ​ൾ, തെ​രു​വ് നാ​ട​ക​ങ്ങ​ൾ, പൊ​തു​ജ​ന ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന മ​റ്റ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.