ടെ​ക്സ​സി​ൽ നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം
Wednesday, June 25, 2025 6:28 AM IST
പി .പി. ചെ​റി​യാ​ൻ
ടാ​രന്‍റ് കൗ​ണ്ടി(​ടെ​ക്സ​സ്: ടെ​ക്സ​സി​ലെ ടാ​ര​ന്‍റ് കൗ​ണ്ടി​യി​ൽ മൂ​ന്ന് നാ​യ്ക്ക​ളു​ടെ കൂ​ട്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 82 വ​യ​സ്‌​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. റൊ​ണാ​ൾ​ഡ് ആ​ൻ​ഡേ​ഴ്സ​ൺ (82) ആ​ണ് മ​രി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് ക​രു​തു​ന്ന മൂ​ന്ന് നാ​യ്ക്ക​ളെ വീ​ടി​ന് സ​മീ​പ​ത്ത് നി​ന്നും പി​ടി​കൂ​ടി.

ജൂ​ൺ 16 ന് ​വൈ​കു​ന്നേ​രം നാ​ല് മ​ണി​യോ​ടെ സ്ലേ ​സ്ട്രീ​റ്റി​ലെ 7800 ബ്ലോ​ക്കി​ൽ നാ​യ​യു​ടെ ക​ടി​യേ​റ്റ നി​ല​യി​ൽ ഒ​രാ​ൾ മ​രി​ച്ച​താ​യി വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ടാ​ര​ന്റ് കൗ​ണ്ടി ഷെ​രീ​ഫി​ന്റെ ഡെ​പ്യൂ​ട്ടി​ക​ൾ സ്ഥ​ല​ത്തെ​ത്തി​യ​ത്. ആ​ൻ​ഡേ​ഴ്സ​ണെ ക​സേ​ര​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ആ​ൻ​ഡേ​ഴ്സ​ൺ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് വീ​ടി​ന്റെ മു​റ്റ​ത്ത് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് ഡെ​പ്യൂ​ട്ടി​ക​ൾ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്റെ മ​ക​നോ​ടൊ​പ്പം വീ​ട്ടി​ലെ​ത്തി​യ ഒ​രാ​ളാ​ണ് ആ​ൻ​ഡേ​ഴ്സ​ണെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തും പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തും.​ൻ​ഡേ​ഴ്സ​ൺ ത​ന്റെ മു​റ്റ​ത്ത് വ​ച്ചാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​തെ​ന്നും പി​ന്നീ​ട് മ​ര​ണ​പ്പെ​ട്ടു​വെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.


അ​തേ​സ​മ​യം, ഈ ​പ്ര​ദേ​ശ​ത്തെ നാ​യ്ക്ക​ൾ ത​ന്നെ​യും പ​ല​ത​വ​ണ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി മ​റ്റൊ​രു അ​യ​ൽ​വാ​സി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ബ്രൗ​ൺ പി​റ്റ്ബു​ൾ മി​ക്സ്, ബ്ലാ​ക്ക് ഷെ​പ്പേ​ർ​ഡ് മി​ക്സ്, വൈ​റ്റ് ഷെ​പ്പേ​ർ​ഡ് മി​ക്സ് എ​ന്നീ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട മൂ​ന്ന് നാ​യ്ക്ക​ളാ​ണ് ആ​ൻ​ഡേ​ഴ്സ​ന്റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.