ഐ​സ് ത​ട​ങ്ക​ലി​ൽ ക​ഴി​ഞ്ഞ മ​ഹ്മൂ​ദ് ഖ​ലീ​ൽ മൂ​ന്ന് മാ​സ​ത്തി​നു ശേ​ഷം ജ​യി​ൽ മോ​ചി​ത​നാ​യി
Wednesday, June 25, 2025 6:47 AM IST
പി.പി. ചെ​റി​യാ​ൻ
വാ​ഷിംഗ്‌ടൺ ഡി​സി: മൂ​ന്ന് മാ​സ​ത്തി​ലേ​റെ​യാ​യി ഫെ​ഡ​റ​ൽ ഇ​മി​ഗ്രേ​ഷ​ന്‍റെ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ​ല​സ്തീ​ൻ അ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നും കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​യാ​യ മ​ഹ്മൂ​ദ് ഖ​ലീ​ലി​ന് മോ​ച​നം. പ​ല​സ്തീ​ൻ ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സാ​രി​ച്ച​തി​നാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തെ ത​ട​വി​ലാ​ക്കി​യ​ത്.

ജ​യി​ൽ മോ​ചി​ത​നാ​യ ഖ​ലീ​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ ന്യൂ​ജേ​ഴ്സി​യി​ലെത്തി. ന്യൂ​വാ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് പു​റ​ത്തു​വ​രു​ന്ന​തി​നി​ടെ വ​ല​ത് കൈ ​ഉ​യ​ർ​ത്തി മു​ഷ്ടി ചു​രു​ട്ടി ഖ​ലീ​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. ഭാ​ര്യ നൂ​ർ അ​ബ്ദ​ല്ല, നി​യ​മ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ, ന്യൂ​യോ​ർ​ക്ക് ഡെ​മോ​ക്രാ​റ്റി​ക് പ്ര​തി​നി​ധി അ​ല​ക്സാ​ണ്ട്രി​യ ഒ​കാ​സി​യോ​കോ​ർ​ട്ടെ​സ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.


ന്ധ​ന്ധ​അ​വ​ർ എ​ന്നെ ത​ട​ങ്ക​ലി​ൽ വെ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ലും, കൊ​ല്ലു​മെ​ന്ന് പ​റ​ഞ്ഞാ​ലും ഞാ​ൻ പ​ല​സ്തീ​നു​വേ​ണ്ടി സം​സാ​രി​ക്കും. തി​രി​കെ പോ​യി മു​ൻ​പ് ചെ​യ്തി​രു​ന്ന ജോ​ലി തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു’’ ജ​യി​ൽ മോ​ചി​ത​നാ​യ ഖ​ലീ​ൽ പ​റ​ഞ്ഞു.