സൗ​ത്ത് ക​രോ​ലി​ന​യി​ൽ 20 പേ​ർ​ക്ക് ഇ​ടി​മി​ന്ന​ലേ​റ്റു
Friday, June 27, 2025 5:20 PM IST
പി.​പി. ചെ​റി​യാ​ൻ
സൗ​ത്ത് ക​രോ​ലി​ന: ബീ​ച്ചി​ൽ നീ​ന്തു​ന്ന​തി​നി​ടെ ഇ​രു​പ​ത് പേ​ർ​ക്ക് ഇ​ടി​മി​ന്ന​ലേ​റ്റു. ലെ​ക്സിം​ഗ്ട​ൻ കൗ​ണ്ടി​യി​ലെ ലേ​ക്ക് മു​റെ ഡാ​മി​ന് സ​മീ​പ​മു​ള്ള ഡൊ​മി​നി​യ​ൻ ബീ​ച്ച് പാ​ർ​ക്കി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

എ​ട്ട് മു​തി​ർ​ന്ന​വ​രും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 12 പേ​രും ഉ​ൾ​പ്പെ​ടെ 20 പേ​ർ​ക്കാ​ണ് മിന്നലേ​റ്റ​ത്. 18 പേ​ർ​ക്ക് ഉ​ട​ൻ വൈ​ദ്യ​സ​ഹാ​യം ന​ൽ​കി. 12 പേ​രെ നിസാര പ​രിക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


ഈ ​വ​ർ​ഷം ഇ​തു​വ​രെ യു​എ​സി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് നാല് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് നാ​ഷണ​ൽ ലൈ​റ്റ​നിംഗ് സേ​ഫ്റ്റി കൗ​ൺ​സി​ൽ അ​റി​യി​ച്ചു.