ലോസ് ആഞ്ചലസി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ദാരുണാന്ത്യം
Friday, June 27, 2025 7:18 AM IST
പി.പി. ചെ​റി​യാ​ൻ
ലോസ് ആഞ്ച​ല​സ് : ​ലോസ് ആഞ്ചല​സി​ൽ 405 ഫ്രീ​വേ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​റ്റ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നെ​ത്തി​യ പൊ​ലീ​സ് സ​ർ​ജ​ന്‍റ് ഷി​യോ ഡെ​ങ്തി മ​റ്റൊ​രു വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സെ​പ​ൽ​വേ​ദ പാ​സി​ലൂ​ടെ തെ​ക്കോ​ട്ടു​ള്ള ഗ​താ​ഗ​തം ഏ​ക​ദേ​ശം 10 മ​ണി​ക്കൂ​റോ​ളം ത​ട​​സ​പ്പെ​ട്ടു.ആ​ദ്യം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചാ​ണ് ഷി​യോ ഡെ​ങ്തി മ​രി​ച്ച​ത്.


ആ​ദ്യ​ത്തെ അ​പ​ക​ട​ത്തി​ലും ഒ​രാ​ൾ മ​രി​ച്ചു. 26 വ​ർ​ഷ​മാ​യി സേ​ന​യി​ലു​ള്ള ഷി​യോ ഡെ​ങ്തി​ന് ര​ണ്ടു വ​ർ​ഷം മു​ൻ​പാ​ണ് സ​ർ​ജന്‍റ് ആ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച​ത്.