വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ പു​തി​യ ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ളെ തെ​രെ​ഞ്ഞെ​ടു​ത്തു
Friday, June 27, 2025 12:09 PM IST
ജോസ്മോൻ കമ്മട്ടിൽ റോം
ന്യൂ​ജ​ഴ്സി: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ എ​ന്ന ആ​ഗോ​ള മ​ല​യാ​ളി സം​ഘ​ട​ന​യു​ടെ 2025-2027 വ​ർ​ഷ​ത്തെ പു​തി​യ ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ഞ്ചു ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലു​ള്ള 50 രാ​ജ്യ​ങ്ങ​ളി​ലെ 75 പ്രൊ​വി​ൻ​സു​ക​ളി​ൽ നി​ന്നു​ള്ള സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള തോ​മ​സ് മോ​ട്ട​ക്ക​ൽ ആ​ണ് പു​തി​യ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ. ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബി​സി​ന​സ് ഫോ​റം ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ബാ​ബു സ്റ്റീ​ഫ​നെ പു​തി​യ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ഷാ​ജി എം. ​മാ​ത്യു (സെ​ക്ര​ട്ട​റി ജ​ന​റ​ൽ, കേ​ര​ളം), സ​ണ്ണി വെ​ളി​യ​ത്ത് (ട്ര​ഷ​റ​ർ​യൂ​റോ​പ്പ് ), വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യി ദി​നേ​ശ് നാ​യ​ർ (ഗു​ജ​റാ​ത്ത്), സ​രേ​ന്ദ്ര​ൻ ക​ണ്ണാ​ട്ട് (ഹൈ​ദ​രാ​ബാ​ദ്), വി​ൽ​സ​ൺ ച​ത്താ​ൻ​ക​ണ്ടം (സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ്), മോ​ളി പ​റ​മ്പ​ത്ത് (യൂ​റോ​പ്പ്) എ​ന്നി​വ​രും

വൈ​സ് പ്ര​സി​ഡ​ന്‍റ് (അ​ഡ്മി​ൻ), ജെ​യിം​സ് കൂ​ട​ൽ (അ​മേ​രി​ക്ക), വൈ​സ് പ്ര​സി​ഡ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഡെ​വ​ല​പ്പ്‌​മെ​ന്‍റ്, ജോ​ൺ സാ​മു​വ​ൽ (ദു​ബാ​യി), ഡോ. ​ത​ങ്കം അ​ര​വി​ന്ദ് (വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മേ​രി​ക്ക റീ​ജി​യ​ൺ), ജോ​ഷി പ​ന്നാ​ര​ക്ക​ന്നേ​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ് യൂ​റോ​പ്പ് റീ​ജി​യ​ൺ), ത​ങ്ക​മ​ണി ദി​വാ​ക​ര​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ന്ത്യ റീ​ജി​യ​ൺ), അ​ജോ​യ് ക​ല്ല​ൻ കു​ന്നി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​ർ ഈ​സ്റ്റ് റീ​ജി​യ​ൺ), അ​ഡ്വ.​തോ​മ​സ് പ​ണി​ക്ക​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ് മി​ഡി​ൽ ഈ​സ്റ്റ് റീ​ജി​യ​ൺ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.


ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യി കെ. ​വി​ജ​യ​ച​ന്ദ്ര​ൻ (കേ​ര​ളം), പ്ര​ദീ​പ് കു​മാ​ർ (മി​ഡി​ൽ ഈ​സ്റ്റ്), ഗ്ലോ​ബ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി സ​ജി തോ​മ​സ് (ന്യൂ​ഡ​ൽ​ഹി ഇ​ന്ത്യ), ജെ​യ്‌​സ​ൺ ജോ​സ​ഫ് (ഹ​രി​യാ​ന ഇ​ന്ത്യ) എ​ന്നി​വ​രെ​യും ഗ്ലോ​ബ​ൽ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ​മാ​രാ​യി രാ​ജു തേ​വ​ർ​മ​ഠം (മി​ഡി​ൽ ഈ​സ്റ്റ്), ഡോ. ​സു​മ​ൻ ജോ​ർ​ജ് (ഓ​സ്‌​ട്രേ​ലി​യ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​താ​യി സം​ഘ​ട​ന​യു​ടെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ഡോ. ​സൂ​സ​ൻ ജോ​സ​ഫ് അ​റി​യി​ച്ചു.

സം​ഘ​ട​ന 30 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന വേ​ള​യി​ൽ ജൂ​ലൈ 25ന് ​ബാ​ങ്കോ​ക്കി​ൽ ന​ട​ത്തു​ന്ന ആ​ഗോ​ള മ​ല​യാ​ളി സം​ഗ​മ​ത്തി​ൽ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​നം ഏ​റ്റെ​ടു​ക്കും.