ഫോ​മ​യി​ൽ പു​തു​താ​യി ര​ണ്ട് മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ​ക്ക് കൂ​ടി അം​ഗ​ത്വം
Friday, June 27, 2025 7:42 AM IST
ഷോ​ളി കു​മ്പി​ളു​വേ​ലി
ന്യൂ​യോ​ർ​ക്ക്: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് അ​മേ​രി​ക്കാ​സി​ൽ (ഫോ​മ) ര​ണ്ടു മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കു​കൂ​ടി അം​ഗ​ത്വം ന​ൽ​കി​യെ​ന്ന് പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ സി​ജി​ൽ പാ​ല​ക്ക​ലോ​ടി, വൈ​സ് പ്ര​സി​ഡ​ന്റ് ഷാ​ലൂ പു​ന്നൂ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പോ​ൾ ജോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​നു​പ​മ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഇ​തോ​ടു​കൂ​ടി ഫോ​മ​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ എ​ണ്ണം തൊ​ണ്ണൂ​റാ​യി ഉ​യ​ർ​ന്നു.

സൈ​മ​ൺ പാ​റ​ത്താ​ഴം പ്ര​സി​ഡ​ന്റാ​യി​ട്ടു​ള്ള ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഫ്ലോ​റി​ഡ), സ​ന്തോ​ഷ് തോ​മ​സ് പ്ര​സി​ഡ​ന്റാ​യി​ട്ടു​ള്ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മാ​നി​ട്ടോ​ബ (കാ​ന​ഡ) എ​ന്നീ സം​ഘ​ന​ക​ൾ​ക്കാ​ണ് പു​തി​യ​താ​യി ഫോ​മ​യി​ൽ അം​ഗ​ത്വം ല​ഭി​ച്ച​ത്.


ചെ​യ​ർ​മാ​ൻ വി​ജി ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, സെ​ക്ര​ട്ട​റി ടോ​ജോ തോ​മ​സ്, കോ​ഓ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് ക​ർ​ത്ത​നാ​ൽ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ൺ പ​ട്ട​പ​തി, ചാ​ക്കോ​ച്ച​ൻ ജോ​സ​ഫ് എ​ന്നി​വ​ർ അ​ട​ങ്ങി​യ ഫോ​മാ ക്രെ​ഡ​ൻ​ഷ്യ​ൽ​സ് ക​മ്മി​റ്റി സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം ന​ൽ​കി​യ ശു​പാ​ർ​ശ, ഫോ​മാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.