ഹൂ​സ്റ്റ​ണിൽ കോ​ട്ട​യം ക്ലബിന്‍റെ വാർഷിക പി​ക്നി​ക് ശ്ര​ദ്ധേ​യ​മാ​യി
Wednesday, July 2, 2025 6:39 AM IST
ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ണ്‍: കോ​ട്ട​യം ക്ല​ബ് ഹൂ​സ്റ്റ​ണി​ന്‍റെ വാ​ര്‍​ഷി​ക പി​ക്നി​ക്ക് ഹോ​ളോ പാ​ര്‍​ക്കി​ല്‍ സം​ഘ​ടി​പ്പി​ച്ചു. കോ​ട്ട​യം​കാ​രു​ടെ മാ​ത്ര​മാ​യ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ള്‍ പ്രാ​യ​ഭേ​ദ​മെ​ന്യേ ന​ട​ത്ത​പ്പെ​ട്ട​ത് ശ്ര​ദ്ധേ​യ​മാ​യി.

പി​ക്നി​ക്കി​ന്‍റെ ഔ​ദ്യോ​ഗി​ക​മാ​യ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ജോ​മോ​ന്‍ ഇ​ട​യാ​ടി നി​ര്‍​വ​ഹി​ച്ചു. മു​ന്‍ പ്ര​സി​ഡ​ന്‍റും ഇ​പ്പോ​ഴ​ത്തെ ചെ​യ​ര്‍​മാ​നു​മാ​യ ബാ​ബു ചാ​ക്കോ അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു.

ട്ര​ഷ​റ​ര്‍ ഫ്രാ​ന്‍​സീ​സ് ത​യ്യി​ല്‍, പി​ക്നി​ക്ക് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബി​ജു പാ​ല​യ്ക്ക​ല്‍, സെ​ക്ര​ട്ട​റി സ​ജി സൈ​മ​ന്‍, മാ​ഗ് മു​ന്‍ പ്ര​സി​ഡ​ന്‍റും ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ണ​റു​മാ​യ മാ​ര്‍​ട്ടി​ന്‍ ജോ​ണ്‍, മു​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​സ് ജോ​ണ്‍, പി​ക്നി​ക്ക് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ജി ജോ​സ്, തോ​മ​സ് കൊ​ര​ട്ടി​യി​ല്‍, സെ​ബാ​സ്റ്റി​യ​ന്‍ ജോ​സ്, റ്റോ​മി പീ​റ്റ​ര്‍, ചാ​ക്കോ ജോ​സ​ഫ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.


കോ​ട്ട​യം​കാ​രു​ടെ പ​ര​മ്പ​രാ​ഗ​ത​മാ​യ വി​വി​ധ​ത​രം ഭ​ക്ഷ​ണ​ങ്ങ​ള്‍ പി​ക്നി​ക്കി​ന് മാ​റ്റു​കൂ​ട്ടി. പ്രാ​യ​ഭേ​ദ​മെ​ന്യേ വ്യ​ത്യ​സ്ത ഗെ​യി​മു​ക​ള്‍, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ന​ട​ത്തി. അ​വ​സാ​ന കാ​യി​ക ഇ​ന​മാ​യി ന​ട​ത്ത​പ്പെ​ട്ട വ​ടം​വ​ലി മ​ത്സ​രം വീ​റും വാ​ശി​യു​മു​ള്ള​താ​യി​രു​ന്നു.

പി​ക്നി​ക്കി​ല്‍ സം​ബ​ന്ധി​ച്ച​വ​ര്‍​ക്ക് ട്ര​ഷ​റ​ര്‍ ഫ്രാ​ന്‍​സീ​സ് ത​യ്യി​ല്‍ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് സെ​പ്റ്റം​ബ​ര്‍ 13ന് ​മാ​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ ആ​ദ​രി​ക്കു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.