സ​ഹാ​യ​സ്ത​വു​മാ​യി കേ​ര​ള​ത്തി​ലേ​ക്ക് ഫോ​മ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യും സെ​ൻ​ട്ര​ൽ റീ​ജ​യ​ണും
Wednesday, July 2, 2025 5:52 AM IST
ഷോ​ളി കു​മ്പി​ളു​വേ​ലി
ഫ്ലോ​റി​ഡ : ഫോ​മ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടേ​യും ഫോ​മാ സെ​ൻ​ട്ര​ൽ റീ​ജണിന്‍റേയും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഇ​ര​ട്ടി​യി​ൽ ചി​ന്ന​മ്മ എ​ന്ന സ്ത്രീ​ക്ക് സ്വ​ന്തം ഭ​വ​നം എ​ന്ന അ​വ​രു​ടെ ചി​ര​കാ​ല സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കു​വാ​ൻ സ​ഹാ​യി​ച്ചു എ​ന്ന​ത് ഫോ​മ​യെ സ്നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​ർക്കും ചാ​രി​താ​ർ​ഥ്യം ന​ൽ​കു​ന്ന പ്ര​വൃ​ത്തി​യാ​ണ്.

ഫോ​മ​യു​ടെ പ​ന്ത്ര​ണ്ടു റീ​ജണു​ക​ളി​ൽ പ്ര​വ​ർ​ത്ത​ന മി​ക​വി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന റീ​ജണുക​ളി​ൽ ഒ​ന്നാ​ണ് ഷിക്കാ​ഗോ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സെ​ൻ​ട്ര​ൽ റീ​ജൺ. ജോ​ൺ​സ​ൻ ക​ണ്ണൂ​ക്കാ​ട​ൻ ആ​ർ.​വി.​പി യാ​യു​ള്ള ഈ ​റീ​ജണിന്‍റെ ക​മ്മ്യൂ​ണി​റ്റി സ​ർ​വീ​സ് ഏ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റു​ന്ന​താ​ണ്. ര​ക്ത​ദാ​നം, ഹോ​സ്പി​റ്റ​ൽ ചി​കി​ത്സ, ഭ​വ​ന ദാ​നം, വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​ന​സ​ഹാ​യം തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ളും സെ​ൻ​ട്ര​ൽ റീ​ജി​യ​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്നു.
സെ​ൻ​ട്ര​ൽ റീ​ജി​യ​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫോ​മ​ക്ക് എ​ന്നും യ​ശ​സ് ന​ൽ​കു​ന്ന​താ​ണെ​ന്ന് ഫോ​മാ പ്ര​സി​ഡ​ന്റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ റീ​ജി​യ​ൻ​റെ മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഫോ​മ പ്ര​സി​ഡ​ൻ​റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ സി​ജി​ൽ പാ​ല​ക്ക​ലോ​ടി, വൈ​സ് പ്ര​സി​ഡ​ൻ​റ് ഷാ​ലൂ പു​ന്നൂ​സ്, ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി പോ​ൾ ജോ​സ്, ജോ​യി​ൻ​റ് ട്ര​ഷ​റ​ർ അ​നു​പ​മ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​നു​മോ​ദി​ക്കു​ക​യും , എ​ല്ലാ​വി​ധ ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.


ഫോ​മാ സെ​ൻ​ട്ര​ൽ റീ​ജണിന്‍റെ പ്ര​ശം​സ​നീ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ർ.​വി.​പി. ജോ​ൺ​സ​ൻ ക​ണ്ണൂ​ക്കാ​ട​ൻ, റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി അ​ച്ച​ൻ​കു​ഞ്ഞു മാ​ത്യു, റീ​ജി​യ​ണ​ൽ ട്ര​ഷ​റ​ർ രാ​ജ​ൻ ത​ല​വ​ടി, റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ ആ​ന്റോ ക​വ​ല​ക്ക​ൽ, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് മാ​ത്യു, ജോ​സി കു​രി​ശു​ങ്ക​ൽ, ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ബെ​ന്നി വാ​ച്ചാ​ച്ചി​റ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് മ​ണ​ക്കാ​ട്ട്, ചാ​രി​റ്റി ചെ​യ​ർ​മാ​ൻ പീ​റ്റ​ർ കു​ള​ങ്ങ​ര, അ​ഡ്വൈ​സ​റി ചെ​യ​ർ സ്റ്റീ​ഫ​ൻ കി​ഴ​ക്കേ​ക്കു​റ്റ്, റീ​ജി​യ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ സാ​ബു ക​ട്ട​പ്പു​റം, സീ​നി​യ​ർ ഫോ​റം പ്ര​തി​നി​ധി ജോ​ർ​ജ് ജോ​സ​ഫ് കൊ​ട്ടു​ക​പ്പി​ള്ളി, വ​നി​താ ഫോ​റം പ്ര​തി​നി​ധി​ക​ളാ​യ ഡോ. ​റോ​സ് വ​ട​ക​ര, ആ​ഷാ മാ​ത്യു, യൂ​ത്ത് പ്ര​തി​നി​ധി ഡേ​വി​ഡ് ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്നു.