ട്രൈ​സ്റ്റേ​റ്റ് ഓ​ണാ​ഘോ​ഷം ഹോ​സ്പി​റ്റാ​ലി​റ്റി വോ​ളന്‍റി​യേ​ഴ്സി​ന് വേ​ണ്ടി ഓ​ണ​ക്കോ​ടി വി​ത​ര​ണം
Thursday, July 3, 2025 5:14 AM IST
സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല
ഫി​ല​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ഓ​ണാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്രൈ​സ്റ്റേ​റ്റ് ഹോ​സ്പി​റ്റാ​ലി​റ്റി വി​ഭാ​ഗ​ത്തി​ലേ​ക്ക് തെരഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് മ​നോ​ഹ​ര​മാ​യ ഓ​ണ​ക്കോ​ടി
എ​ത്തി​ചേ​ർ​ന്ന​താ​യി പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ വി​ൻ​സെ​ൻ​റ്റ് ഇ​മ്മാ​നു​വേ​ൽ അ​റി​യി​ച്ചു. ഓ​ണ സ​ദ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​ണ് ഓ​ണ​ക്കോ​ടി​ക​ൾ സ​മ്മാ​നി​ക്കു​ക.

ട്രൈ​സ്റ്റേ​റ്റ് ഏ​രി​യ​യി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി​ക​ളെ​യും ഒ​ന്നി​ച്ചൊ​രു കു​ട​കീ​ഴി​ൽ അ​ണി നി​ര​ത്തി​കൊ​ണ്ടു ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം അ​വ​ത​രി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മെ​ഗാ തി​രു​വാ​തി​ര,
വി​ഭ​വ സ​മൃ​ദ്ധ​മാ​ർ​ന്ന ഓ​ണ സ​ദ്യ, മാ​വേ​ലി​യെ ഹെ​ലി​കോ​പ്റ്റ​റി​ൽ എ​ഴു​ന്ന​ള്ള​ത്ത്, ചെ​ണ്ട​മേ​ളം, ഗാ​ന​മേ​ള എ​ന്നി​വ കൊ​ണ്ട് മു​ൻ​കാ​ല​ങ്ങ​ളി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ ജ​ന​ശ്ര​ദ്ധ നേ​ടി​യി​ട്ടു​ള്ള ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഇ​ത്ത​വ​ണ ആ​ഗ​സ്റ്റ് 23 നു ​ആ​ണ് ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ര​ങ്ങേ​റു​ക.


സ്പാ​ർ​ക് ഓ​ഫ് കേ​ര​ളാ എ​ൻ​റ്റ​ർ​ടൈ​ൻ​മെ​ൻ​റ്റി​ൻ​റ്റി​ൻ​റ്റെ താ​ര​ങ്ങ​ളും പി​ന്ന​ണി ഗാ​യ​ക​രും ടി ​കെ എ​ഫ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് കൊ​ഴു​പ്പേ​റും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബി​നു മാ​ത്യു 267 893 9571 (ചെ​യ​ർ​മാ​ൻ), സാ​ജ​ൻ വ​ർ​ഗീ​സ് 215 906 7118 (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​ർ​ജ് ഓ​ലി​ക്ക​ൽ 215 873 4365 (ട്രെ​ഷ​റ​ർ), അ​ഭി​ലാ​ഷ് ജോ​ൺ 267 701 3623 (ഓ​ണാ​ഘോ​ഷ ചെ​യ​ർ​മാ​ൻ), വി​ൻ​സെ​ൻ​റ്റ് ഇ​മ്മാ​നു​വേ​ൽ 215 880 3341
(പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ), അ​രു​ൺ കോ​വാ​ട്ട് 215 681 4472 (പ്രോ​ഗ്രാം പ്രൊ​ഡ്യൂ​സ​ർ), രാ​ജ​ൻ സാ​മു​വേ​ൽ 215 435 (കേ​ര​ളാ ഡേ ​ചെ​യ​ർ​മാ​ൻ) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.