നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ച​ർ​ച് ഓ​ഫ് ഗോ​ഡ് റൈ​റ്റേ​ഴ്സ് ഫെ​ല്ലോ​ഷി​പ്പ് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Friday, July 11, 2025 5:35 AM IST
ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ൺ : ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് (ഇ​ന്ത്യ ) ഇന്‍റർ​നാ​ഷ​ണ​ൽ ഫെ​ല്ലോ​ഷി​പ്പി​ൻെ​റ 2025 ലെ
​അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ മാ​ത്യു കെ . ​ഫി​ലി​പ് അ​ധ്യക്ഷ​നാ​യു​ള്ള ക​മ്മ​റ്റി​യാ​ണ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ദൈ​വ​സ​ഭ​ക​ളി​ൽ നി​ന്നും വി​വി​ധ ക്രൈ​സ്ത​വ സാ​ഹി​ത്യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​വ​രെ അ​വാ​ർ​ഡി​നാ​യി തെര​ഞ്ഞെ​ടു​ത്ത​ത് .

• റ​വ .ഡോ . ​സി. വി. ​ആ​ൻ​ഡ്രൂ​സ്

അ​റ്റ്ലാന്‍റ ച​ര്ച്ച ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ സ്ഥാ​പ​ക​നും പേ​ട്ര​ൺ പാ​സ്റ്റ​റു​മാ​യി​രി​ക്കു​ന്ന പാ​സ്റ്റ​ർ സി .​വി.​ആ​ൻ​ഡ്രൂ​സ് ന​ട​ത്തു​ന്ന എ​വെ​രി ഹോം ​ബൈ​ബി​ൾ​സ്കൂ​ൾ ഓ​ൺ​ലൈ​ൻ
ബൈ​ബി​ൾ ക​മ്മിറ്റി ,വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​യി
ന​ട​ത്തു​ന്ന പ​ഠ​ന ക്ളാ​സു​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത് .

• പാ​സ്റ്റ​ർ മ​ത്താ​യി സാം​കു​ട്ടി

എ​ന്‍റെ യേ​ശു എ​നി​ക്ക് ന​ല്ല​വ​ൻ, കാ​ൽ​വ​റി​യി​ൽ കാ​ണും സ്നേ​ഹം അ​ത്ഭു​തം തു​ട​ങ്ങി 160 ൽ ​പ​രം ഗാ​ന​ങ്ങ​ളു​ടെ ര​ച​യി​താ​വാ​യ പാ​സ്റ്റ​ർ മ​ത്താ​യി സാം​കു​ട്ടി ത​ന്‍റെ എ​ൺ​പ​ത്തി എ​ട്ടാ​മ​ത്തെ വ​യ​സി​ലും പു​തി​യ ഗാ​ന​ങ്ങ​ൾ ര​ചി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു . മ​ല​യാ​ള ക്രൈ​സ്ത​വ ലോ​ക​ത്തി​നു താ​ൻ ന​ൽ​കി​യ സം​ഭാ​വ​ന​യു​ടെ അം​ഗീ​കാ​ര​മാ​ണ്അ​വാ​ർ​ഡ് .

• റ​വ. ഡോ . ​ഷി​ബു തോ​മ​സ്

അ​റ്റ്ലാ​ന്‍റാ കാ​ൽ​വ​റി അ​സം​ബ്ലി ച​ർ​ച്ഓ​ഫ്ഗോ​ഡ് സ​ഭ​യു​ടെ ശു​ശ്രു​ഷ​ക​നും ,പ്ര​ഭാ​ഷ​ക​നും നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വു​മാ​യ ഇ​ദ്ദേ​ഹ​ത്തി​ന്റെ ഠ​വ​ലുമിീൃ​മാ​ശ​ര ്ശ​ലം ീള ​ആ​ശ​യ​ഹ​ല എ​ന്ന പു​സ്ത​ക​മാ​ണ് അ​വാ​ർ​ഡ് നേ​ടി​ക്കൊ​ടു​ത്ത​ത് .

• എ​ബി ജേ​ക്ക​ബ് , ഹ്യൂ​സ്റ്റ​ൺ

മൂ​ന്ന് വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യി​ട്ടു​ള്ള എ​ബി ഫി​ലോ​സ​ഫി​യി​ൽ ജ​വ​റ ചെ​യ്യു​ന്നു​ണ്ട്, ക്രി​സ്ത്യ​ൻ അ​പ്പോ​ള​ജി​റ്റി​ക്സ് പ​ഠ​ന​ത്തി​നാ​യി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ഇ​ദ്ദേ​ഹം ര​ചി​ച്ച Who is wise enough to understand this? എ​ന്ന പു​സ്ത​ക​മാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്

• പാ​സ്റ്റ​ർ ജോ​ൺ​സ​ൻ സ​ഖ​റി​യാ

പ​ല പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​മേ​രി​ക്ക​യി​ൽ സ​ഭാ ശു​ശ്രു​ഷ​യി​ലും മ​റ്റു നേ​തൃ​ത്വ നി​ര​യി​ലും സേ​വ​നം ചെ​യ്തി​ട്ടു​ള്ള പാ​സ്റ്റ​ർ ജോ​ൺ​സ​ൻ സ​ഖ​റി​യാ അ​മേ​രി​ക്ക​യി​ലെ മി​ക്ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും എ​ഴു​താ​റു​ണ്ട്. മ​ല​യാ​ള ഭാ​ഷ​യും ശ​ബ്ദ​ങ്ങ​ളും പ്രാ​സ​വും ഒ​ന്നി​ച്ചു കൈ​കാ​ര്യം ചെ​യ്യു​വാ​ൻ ക​ഴി​വു​ള്ള എ​ഴു​ത്തു​കാ​ർ അ​ധി​ക​മി​ല്ല. ദീ​ർ​ഘകാ​ല​ങ്ങ​ളി​ലാ​യി താ​ൻ ചെ​യ്തി​ട്ടു​ള്ള സാ​ഹി​ത്യ സം​ഭാ​വ​ന​ക​ളു​ടെ അം​ഗീ​കാ​ര​മാ​ണ് അ​വാ​ർ​ഡ്.


• റോ​യി മേ​പ്രാ​ൽ

ക​ഴി​ഞ്ഞ നാ​ലു പ​തി​റ്റാ​ണ്ടു​ക​ളാ​യി കേ​ര​ള​ത്തി​ലെ മി​ക്ക​വാ​റും എ​ല്ലാ ക്രൈ​സ്ത മാ​ധ്യ​മ​ങ്ങ​ളി​ലും ലേ​ഖ​ന​ങ്ങ​ൾ, ക​ഥ​ക​ൾ, കാ​ർ​ട്ടൂ​ണു​ക​ൾ എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ക്കാ​റു​ണ്ട് . റോ​ബ​ർ​ട്ട് കു​ക്ക് ആ​ത്മ​ക​ഥ മ​ല​യാ​ളം പ​രി​ഭാ​ഷ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. കാ​ലി​ക​മാ​യ വി​ഷ​യ​ങ്ങ​ളെ ആ​ധാ​ര​മാ​ക്കി സു​വി​ശേ​ഷ സാ​ഹി​ത്യമേ​ഖ​ല​യി​ൽ ന​ൽ​കി​യി​ട്ടു​ള്ള സം​ഭാ​വ​ന​ക​ളെ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ് ന​ൽ​കി​യ​ത്.

• സൂ​സ​ൻ ബി ​ജോ​ൺ

അ​ഞ്ഞു​റി​ല​ധി​കം പാ​ട്ടു​ക​ളും നൂ​റോ​ളം ക​വി​ത​ക​ളും നാ​ലു പു​സ്ത​ക​ങ്ങ​ളുംഎ​ഴു​തി​യി​ട്ടു​ള്ള സൂ​സ​ൻ ബി ​ജോ​ൺ പെ​ന്ത​ക്കോ​സ്തു എ​ഴു​ത്തു​കാ​രു​ടെ ഇ​ട​യി​ൽസു​പ​രി​ചി​ത​യാ​ണ് . വി​വി​ധ പെ​ന്ത​ക്കോ​സ്തു കോ​ൺ​ഫെ​റ​ൻ​സു​ക​ളി​ൽ തീം ​സോംഗ് എ​ഴു​തി​യി​ട്ടു​ണ്ട് . അ​ന​വ​ധി സി​ഡി​ക​ളും ഓ​ഡി​യോ വി​ഷ്വ​ൽ ഗാ​ന​ങ്ങ​ളും റി​ലീ​സ് ചെ​യ്ത​തിന്‍റെ അം​ഗീ​കാ​ര​മാ​ണ് ഈ ​അ​വാ​ർ​ഡ് .

• ഏ​ലി​യാ​മ്മ ലൂ​ക്കോ​സ്

നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വാ​യ ഏ​ലി​യാ​മ്മ ലൂ​ക്കോ​സ് കേ​ര​ളഎ​ക്സ്പ്ര​സ്‌​സ്, ജ്യോ​തി​മാ​ർ​ഗം തു​ട​ങ്ങി അ​നേ​കം പ്ര​സി​ദ്ധീ​ക​ര​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി എ​ഴു​താ​റു​ണ്ട്. ഒ​രു ന​ല്ല സം​ഘാ​ട​ക​യും പ്ര​ഭാ​ഷ​ക​യു​മാ​യ സ​ഹോ​ദ​രി​യു​ടെ വി​ശു​ദ്ധ ബൈ​ബി​ളി​ലെ വ​നി​ത​ക​ൾ എ​ന്ന പു​സ്ത​ക​ത്തി​നാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത് റീ​ന സാ​മു​വേ​ൽ

യു​വ​ജ​ങ്ങ​ളു​ടെ ഇ​ട​യി​ൽ നി​ന്നും വ​ള​ർ​ന്നു വ​രു​ന്ന എ​ഴു​ത്തു​കാ​രെപ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​ൻ സം​ഘ​ട​ന​യു​ടെ മു​ഖ​പ​ത്ര​മാ​യ ഗോ​സ്പ​ൽ എ​ക്കോ​സി​ൽപ്ര​സി​ദ്ധീ​ക​രി​ച്ച ഇം​ഗ്ലീ​ഷ് ലേ​ഖ​നം റീ​ന സാ​മു​വേ​ലി​ന് അം​ഗീ​കാ​രം നേ​ടി​ക്കൊ​ടു​ത്തു.കു​ട്ടി​ക​ൾ​ക്കാ​യി നി​ര​വ​ധി ക​ഥ​ക​ളും ക​വി​ത​ക​ളും എ​ഴു​തി​യി​ട്ടു​ണ്ട്.

ജൂ​ലൈ 10 മു​ത​ൽ ന്യു​യോ​ർ​ക്കി​ൽ ന​ട​ക്കു​ന്ന ഇ​രു​പ​ത്തി​യെ​ട്ടാ​മ​ത് കോ​ൺ​ഫ്ര​ൻ​സി​ലെഎ​ഴു​ത്തു​കാ​രു​ടെ​യും പ​ത്ര​പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ്ര​ത്യേ​ക സ​മ്മ​ള​ന​ത്തി​ൽഅ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ് .