ന്യൂയോർക്കിൽ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കോൺഫറൻസ് നവംബർ 14 ന്
Saturday, October 31, 2020 9:19 AM IST
ന്യൂയോർക്ക്: ഇന്ത്യൻ നഴ്‌സുമാരുടെ പ്രഫഷണൽ സംഘടനയായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് (INANY), നഴ്സ് പ്രാക്റ്റീഷനർ വാരത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ കോൺഫറൻസ് നടത്തുന്നു.

നവംബർ 14 നു (ശനി) രാവിലെ പത്തു മുതൽ ഒരുമണി വരെ സൂം വഴി വെർച്വൽ ആയി നടത്തുന്ന ഈ വിദ്യാഭ്യാസ പരിപാടിയിൽ ലോകത്തിന്‍റെ ഏതു ഭാഗത്തു നിന്നും പങ്കെടുക്കാവുന്നതാണ് . സൗജന്യ റജിസ്ട്രേഷനും മൂന്നു മണിക്കൂർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ക്രെഡിറ്റും കിട്ടുന്ന പരിപാടി പ്രഫഷണൽ നഴ്‌സുമാർക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനകരമാണ്.

ഹൃദയാരോഗ്യം, ഡയബെറ്റിസ്, ബ്ലഡ് പ്രഷറും ഡയബെറ്റിസും മാനേജു ചെയ്യുന്നതിനുള്ള പോഷകാഹാരക്രമങ്ങൾ, ശാരീരികവേദനയ്ക്ക് ശമനം കിട്ടുന്ന വ്യായാമ വിവരണങ്ങൾ എന്നിവയാണ് വിഷയങ്ങൾ. പ്രമുഖ ഹൃദ്രോഗവിദഗ്‌ൻ ഡോ. ദീപു അലക്സാണ്ടർ, ഡയബെറ്റിസ് വിദഗ്‌ധ ഡോ.നാൻസി ലാർസൺ, റജിസ്ട്രേഷ് ന്യൂട്രിഷനിസ്റ്റ് അനു ജാര, ഫിസിക്കൽ തെറാപ്പിസ്റ്റ് ഡോ. നെഗിന് ജാലയെർ എന്നിവർ സംസാരിക്കും.

കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ വേണ്ട പ്രഫഷണലുകൾ നേരത്തെ റജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നതിന് www.inany.org/events എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതി. രജിസ്റ്റർ ചെയ്യാതെ സംബന്ധിക്കുന്നതിനുള്ള ലിങ്ക്: https://zoom.us/j/98696218025. അസോസിയേഷൻ പ്രസിഡന്‍റ് താരാ ഷാജൻ (347 401 4231), എഡ്യൂക്കേഷൻ കമ്മിറ്റി ചെയർ ഡോ. അന്നാ ജോർജ് എന്നിവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കും.

റിപ്പോർട്ട്: പോൾ ഡി. പനയ്ക്കൽ