മാഗ് റിപ്പബ്ലിക് ദിനാഘോഷങ്ങൾ ജനുവരി 26-ന്
Sunday, January 24, 2021 3:02 PM IST
ഹൂസ്റ്റൻ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൻ (മാഗ്) ഇന്ത്യയുടെ എഴുപത്തി രണ്ടാം റിപ്പബ്ലിക് ദിനാഘോഷങ്ങൾ ജനുവരി 26ന് രാവിലെ ഒൻപതു മണിക്ക് കേരള ഹൗസിൽ നടക്കപ്പെടും.

പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടക്കപെടുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്,സ്റ്റാഫോർഡ് സിറ്റി മാൻ കെൻ മാത്യൂ എന്നിവർ മുഖ്യ അഥിതികൾ ആയിരിക്കും. മാഗ് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മാഗ് 2021 കമ്മറ്റി അറിയിച്ചു.

റിപ്പോർട്ട്: റെനി കവലയിൽ