ഫോ​മാ ന​ഴ്സിം​ഗ് സ​മി​തി​യു​ടെ പ്ര​ഥ​മ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു
Tuesday, April 20, 2021 10:44 PM IST
ന്യൂ​യോ​ർ​ക്ക്: ആ​തു​ര സേ​വ​ന രം​ഗ​ത്തെ മാ​ലാ​ഖ​മാ​രെ ഏ​കോ​പി​ക്കാ​നും, ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​നും ഫോ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പം കൊ​ണ്ട ന​ഴ്സിം​ഗ് സ​മി​തി, വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ്ര​ഥ​മ ന​ഴ്സിം​ഗ് എ​ക്സ​ല​ന്‍റ്സ് അ​വാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.

ആ​തു​ര സേ​വ​ന രം​ഗ​ത്ത് ഏ​തു പ്ര​തി​സ​ന്ധി​യി​ലും ത​ള​രാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സു​മാ​ക്ക് പ്രോ​ത്സാ​ഹ​ന​വും, ഉൗ​ർ​ജ്ജ​വും ന​ൽ​കു​ന്ന​തി​നും, അ​വ​രെ കൂ​ടു​ത​ൽ ക​ർ​മ്മ നി​ര​ത​രാ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഫോ​മ ന​ഴ്സിം​ഗ് ഫോ​റം അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന​ത്.

അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ൾ:

1. അ​ക്യൂ​ട്ട് കെ​യ​ർ / ഇ​ൻ​പേ​ഷ്യ​ന്‍റ് / ആം​ബു​ലേ​റ്റ​റി ക്ലി​നി​ക്
2. ക​മ്മ്യൂ​ണി​റ്റി സേ​വ​നം / സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ
3. ന​ഴ്സ് അ​ധ്യാ​പ​ക​ൻ / നേ​തൃ​ത്വം
4. സീ​നി​യ​ർ മോ​സ്റ്റ് ന​ഴ്സ് (ഘ​ജ​ച / ഞ​ച)

അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും നി​ല​വി​ൽ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന ര​ജി​സ്റ്റ​ർ ചെ​യ്ത ന​ഴ്സു​മാ​രെ​യാ​ണ് 1,2,3 വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ക്കു​ക. ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ, ന​ഴ്സിം​ഗ് തൊ​ഴി​ലി​നോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത, പ്ര​വൃ​ത്തി രം​ഗ​ത്തെ വൈ​ദ​ഗ്ദ്ധ്യം, ന​ഴ്സിം​ഗ് തൊ​ഴി​ലി​ൽ ഒ​രു മാ​തൃ​ക​യാ​യു​ള്ള സേ​വ​നം തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും അ​വാ​ർ​ഡി​ന് തെ​ര​ഞ്ഞെ​ടു​ക്കു​ക.

അ​മേ​രി​ക്ക​യി​ലും, കാ​ന​ഡ​യി​ലും 40 വ​ർ​ഷ​ത്തി​ലേ​റെ തൊ​ഴി​ൽ പ​രി​ച​യ​മു​ള്ള, നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രെ​യോ, വി​ര​മി​ച്ച​വ​രെ​യോ (എ​ൽ​പി​എ​ൻ / ആ​ർ​എ​ൻ) ആ​ണ് വി​ഭാ​ഗം നാ​ലി​ൽ ( സീ​നി​യ​ർ മോ​സ്റ്റ് ന​ഴ്സ്) അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ക്കു​ക.

മ​റ്റു നി​ബ​ന്ധ​ന​ക​ൾ

1. എ​ല്ലാ അ​പേ​ക്ഷ​ക​ളും ഫോ​മാ എ​ക്സി​ക്യൂ​ട്ടീ​വും, ന​ഴ്സ​സ് ഫോ​റം ക​മ്മി​റ്റി​യും അ​വ​ലോ​ക​നം ചെ​യ്യും
2 സ​മി​തി​യു​ടെ തീ​രു​മാ​നം അ​ന്തി​മ​മാ​യി​രി​ക്കും.
2. സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട അ​പേ​ക്ഷ​ക​ർ അ​വാ​ർ​ഡി​നാ​യി നി​ർ​ദ്ദേ​ശി​ക്ക​പ്പെ​ട്ട യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടു​ണ്ടോ എ​ന്ന് സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നു ശേ​ഷ​മേ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കൂ.
3. നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ സ്തു​ത​ർ​ഹ്യ​മാ​യ- മാ​തൃ​കാ​പ​ര​മാ​യ ക​ഴി​വു​ക​ൾ, അ​പേ​ക്ഷ​ക​ർ പ്ര​ക​ടി​പ്പി​ച്ചി​രി​ക്ക​ണം.
4. സ​മി​തി​യു​ടെ തീ​രു​മാ​നം ഇ-​മെ​യി​ൽ വ​ഴി അ​പേ​ക്ഷ​ക​രെ അ​റി​യി​ക്കും
5. അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ​വ​രു​ടെ പേ​രു​ക​ൾ, അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ക്കും.

റി​പ്പോ​ർ​ട്ട്: ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ