ഷി​ക്കാ​ഗോ രൂ​പ​ത: പ്രൊ​ക്യൂ​റേ​റ്റ​റാ​യി ഫാ. ​നെ​ടു​വേ​ലി​ചാ​ലു​ങ്ക​ലി​നെ​യും ചാ​ൻ​സ​ല​റാ​യി ഫാ. ​ദാ​ന​വേ​ലി​നേ​യും നി​യ​മി​ച്ചു
Saturday, May 8, 2021 7:40 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ പു​തി​യ പ്രൊ​ക്യൂ​റേ​റ്റ​റാ​യി റ​വ. ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ലി​നേ​യും ചാ​ൻ​സി​ല​റാ​യി റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​യേ​യും രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ്പ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് നി​യ​മി​ച്ചു. ആ​റു വ​ർ​ഷ​ത്തോ​ള​മാ​യി ഹൂ​സ്റ്റ​ണ്‍ ഇ​ട​വ​ക​യി​ൽ സേ​വ​നം അ​നു​ഷ്ടി​ച്ചു വ​രി​ക​യാ​യി​രു​ന്നു ഫാ. ​കു​ര്യ​ൻ. സി​സി​ഡി ഡ​യ​റ​ക്ട​ർ എ​ന്ന ത​ന്‍റെ ചു​മ​ത​ല​ക്കു പു​റ​മെ​യാ​ണ് ഫാ . ​ദാ​ന​വേ​ലി​യു​ടെ പു​തി​യ നി​യ​മ​നം.

നി​ല​വി​ൽ രൂ​പ​താ ചാ​ൻ​സി​ല​റാ​യ റ​വ. ഫാ. ​ജോ​ണി​ക്കു​ട്ടി പു​ലി​ശേ​രി ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​നാ ച​ർ​ച്ച് വി​കാ​രി​യാ​യും പ്രൊ​ക്യൂ​റേ​റ്റ​ർ റ​വ. ഫാ. ​ജോ​ർ​ജ് മാ​ളി​യേ​ക്ക​ൽ ഉ​പ​രി​പ​ഠ​നാ​ർ​ഥം റോ​മി​ലേ​ക്കും പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​മ​നം.

അ​റ്റ്ലാ​ന്‍റ്റാ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഫൊ​റോ​നാ​പ​ള്ളി വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച​ശേ​ഷം നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന റ​വ. ഫാ. ​മാ​ത്യു ഇ​ള​യി​ട​ത്താ​മ​ഠ​ത്തി​നു പ​ക​ര​മാ​യി, ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ​പ​ള്ളി വി​കാ​രി റ​വ. ഫാ. ​വി​നോ​ദ് മ​ഠ​ത്തി​പ്പ​റ​ന്പി​ലും ഫി​ല​ഡ​ൽ​ഫി​യ ഫൊ​റോ​നാ​പ​ള്ളി​യു​ടെ പു​തി​യ വി​കാ​രി​യാ​യി ലോ​സ് ആ​ഞ്ച​ല​സ് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി വി​കാ​രി റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് കു​ന്പ​ക്കീ​ലും ചാ​ർ​ജെ​ടു​ക്കും.

ച​ങ്ങ​നാ​ശേ​രി മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​റാ​യി​രു​ന്ന റ​വ. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​പ​റ​ന്പി​ലാ​ണ് ലോ​സ് ആ​ഞ്ച​ല​സ് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യു​ടെ പു​തി​യ വി​കാ​രി. ജൂ​ണ്‍ ഒ​ന്നി​ന് പു​തി​യ നി​യ​മ​ന​ങ്ങ​ൾ നി​ല​വി​ൽ വ​രും.​

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ