കൊ​ള​റാ​ഡോ​യി​ൽ ജന്മദി​നാ​ഘോ​ഷ​ത്തി​നി​ടെ വെ​ടി​വ​യ്പ്; ഏ​ഴു മ​ര​ണം
Monday, May 10, 2021 11:01 PM IST
കൊ​ള​റാ​ഡോ: കൊ​ള​റാ​ഡോ സ്പ്രിം​ഗി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ന്ന ജ·​ദി​നോ​ഘോ​ഷ​ത്തി​നി​ട​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ പ്ര​തി​യു​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. കാ​മു​കി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ വെ​ടി​വ​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം പ്ര​തി സ്വ​യം ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കൊ​ള​റാ​ഡോ സ്പ്രിം​ഗ് പോ​ലീ​സ് പ​റ​ഞ്ഞു.

പു​ല​ർ​ച്ചെ 12.18നാ​ണ് വെ​ടി​വ​യ്പി​നെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വെ​ടി​യേ​റ്റു കി​ട​ക്കു​ന്ന ആ​റു​പേ​രെ വീ​ടി​ന​ക​ത്തു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഏ​ഴാ​മ​നെ ഗു​രു​ത​ര പ​രു​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൊ​ബൈ​ൽ ഹോ​മി​ൽ താ​മ​സി​ച്ചി​രു​ന്ന യു​വ​തി​യു​ടെ ജ·​ദി​നാ​ഘോ​ഷം ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ യു​വാ​വ് ക​ട​ന്നു​വ​ന്ന് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളി​ൽ ആ​ർ​ക്കും ത​ന്നെ പ​രു​ക്കേ​റ്റി​ട്ടി​ല്ല. മു​തി​ർ​ന്ന​വ​ർ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​യും കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ഒൗ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. മാ​തൃ​ദി​ന​ത്തി​ൽ ന​ട​ന്ന അ​തീ​വ ദുഃ​ഖ​ക​ര​മാ​യ സം​ഭ​വ​ത്തി​ൽ കൊ​ള​റാ​ഡേ ഗ​വ​ർ​ണ​ർ ജാ​ർ​ഡ് പോ​ളി​സ് ഉ​ൽ​ക്ക​ണ്ഠ അ​റി​യി​ച്ചു. രാ​ത്രി വൈ​കി ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ച് കൊ​ല്ല​പ്പെ​ട്ട ഏ​ഴു​പേ​രും ഹി​സ്പാ​നി​ക് കു​ടു​ബാം​ഗ​ങ്ങ​ളാ​ണെ​ന്ന് പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത ഫ്രെ​ഡി മാ​ർ​ക്വി​സ് പ​റ​ഞ്ഞു.

മാ​ർ​ക്വി​സി​ന്‍റെ ഭാ​ര്യ​യു​ടെ​യും സ​ഹോ​ദ​ര​ന്‍റെ​യും ജ·​ദി​നാ​ഘോ​ഷ​മാ​യി​രു​ന്നു​വെ​ന്നും ഫ്രെ​ഡി പ​റ​ഞ്ഞു. മാ​ർ​ക്വി​സും ഭാ​ര്യ​യും പാ​ർ​ട്ടി​യി​ൽ നി​ന്നും പോ​യ​തി​നു​ശേ​ഷ​മാ​ണ് വെ​യി​വ​യ്പ് ന​ട​ന്ന​ത്. ത​ന്‍റെ ഭാ​ര്യ​യ്ക്ക് മാ​താ​വി​നെ​യും ര​ണ്ടു സ​ഹോ​ദ​ര​ൻ​മാ​രെ​യും ന​ഷ്ട്ട​പ്പെ​ട്ട​താ​യും ഫ്രെ​ഡി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ