സ്വ​യം സ്വീ​ക​രി​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ ദൈ​വ​ഹി​ത​മാ​ക്കി മാ​റ്റു​ന്ന മ​നോ​ഭാ​വം അ​പ​ക​ട​ക​രം: റ​വ. അ​ജു അ​ബ്ര​ഹാം
Tuesday, May 18, 2021 9:38 PM IST
ഹൂ​സ്റ്റ​ണ്‍: ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ നാം ​സ്വ​യം സ്വീ​ക​രി​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ ദൈ​വ ഹി​ത​മാ​ക്കി മാ​റ്റു​ന്ന മ​നോ​ഭാ​വം കൂ​ടു​ത​ൽ അ​പ​ക​ട​ത്തി​ലേ​ക്കു ന​യി​ക്കു​മെ​ന്ന് നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പു ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി​യും, മാ​ർ​ത്തോ​മ്മ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ റ​വ. അ​ജു ആ​ബ്ര​ഹാം ഓ​ർ​മ്മി​പ്പി​ച്ചു. മാ​ർ​ത്തോ​മാ സൗ​ത്ത് വെ​സ്റ്റ് സ​ന്ന​ദ്ധ സു​വി​ശേ​ഷ സം​ഘം സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ധ്യാ​ന​പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ജു അ​ച്ച​ൻ.

യോ​ന പ്ര​വാ​ച​ക​ൻ ദൈ​വീ​ക ക​ൽ​പ​ന അ​നു​സ​രി​ച്ച് നി​ന​വേ​യി​ൽ പോ​യി സു​വി​ശേ​ഷം അ​റി​യി​ക്കാ​തെ ത​ർ​സോ​സി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​തി​ന്‍റെ പേ​രി​ൽ അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന ദു​രി​ത​ങ്ങ​ളെ​ക്കു​റി​ച്ചു അ​ച്ച​ൻ വി​ശ​ദീ​ക​രി​ച്ചു. ദൈ​വി​ക പ്ര​വാ​ച​ക​നാ​യി​രു​ന്നി​ട്ടും അ​നു​സ​ര​ണ​മോ, വി​ധേ​യ​ത്വ​മോ ഇ​ല്ലാ​തെ യാ​ത്ര പു​റ​പ്പെ​ട്ട യോ​നാ​യു​ടെ ജീ​വി​ത​ത്തി​ൽ അ​രു​താ​ത്ത​തു സം​ഭ​വി​ച്ച​പ്പോ​ൾ ദൈ​വ​ത്തെ ത​ള്ളി പ​റ​യു​ക​യ​ല്ല മ​റി​ച്ചു ചെ​യ്തു പോ​യ തെ​റ്റു​ക​ളെ​ക്കു​റി​ച്ച് അ​നു​ത​പി​ച്ചു ദൈ​വ​ത്തോ​ടു ചേ​ർ​ന്നു നി​ന്ന​തി​നാ​ൽ യോ​ന​യെ മ​റ്റു​ള്ള​വ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​ക്കി മാ​റ്റി​യ ദൈ​വി​ക കൃ​പ​ക​ളെ​ക്കു​റി​ച്ചു നാം ​ബോ​ധ​വാന്മാരാ​ക​ണ​മെ​ന്ന് അ​ച്ച​ൻ ഉ​ദ്ബോ​ധി​പ്പി​ച്ചു. ന​മ്മു​ടെ ജീ​വി​തം മ​റ്റു​ള്ള​വ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​യി​മാ​റ​ണ​മെ​ന്നും അ​ച്ച​ൻ പ​റ​ഞ്ഞു. ന​മു​ക്ക് ചു​റ്റും ആ​വ​ശ്യ​ത്തി​ലി​രി​ക്കു​ന്ന സ​മൂ​ഹ​ത്തോ​ടു​ള്ള ദൈ​വ​ഹി​ത​ത്തോ​ടു​ള്ള ദൈ​വ വ​ച​ന​ത്തോ​ടു​ള്ള ന​മ്മു​ടെ മ​നോ​ഭാ​വം ഏ​ങ്ങ​നെ​യാ​ണെ​ന്ന് സ്വ​യം ശോ​ധ​ന ചെ​യ്യ​ണ​മെ​ന്നും അ​ച്ച​ൻ പ​റ​ഞ്ഞു.

ഡാ​ല​സ് ക​രോ​ൾ​ട്ട​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി റ​വ. തോ​മ​സ് മാ​ത്യു​വി​ന്‍റെ പ്രാ​രം​ഭ പ്രാ​ർ​ത​ഥ​ന​യോ​ടെ യോ​ഗം ആ​രം​ഭി​ച്ചു. റീ​ജി​യ​ണ്‍ സെ​ക്ര​ട്ട​റി സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി റ​വ. സോ​ന വ​ർ​ഗീ​സ് അ​ധ്യ​ക്ഷ പ്ര​സം​ഗം ചെ​യ്തു. ധ്യാ​ന പ്ര​സം​ഗ​ത്തി​നു​ശേ​ഷം ന​ട​ന്ന മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്ക് ഡാ​ല​സ് സെ​ന്‍റ് പോ​ൾ​സ് അം​ഗം രാ​ജ​ൻ കു​ഞ്ഞ് നേ​തൃ​ത്വം ന​ൽ​കി. റീ​ജി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​മു​വേ​ൽ മാ​ത്യു, ട്ര​ഷ​റ​ർ സ​ജി ജോ​ർ​ജ്, റോ​ബി​ൻ ചേ​ല​ങ്ക​രി എ​ന്നി​വ​ർ .യോ​ഗ​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ