ന്യൂ​യോ​ർ​ക്കി​ൽ ബു​ധ​നാ​ഴ്ച മു​ത​ൽ മാ​സ്ക് ഉ​പ​യോ​ഗ​ത്തി​ന് സി​ഡി​സി നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ
Tuesday, May 18, 2021 9:47 PM IST
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സം​സ്ഥാ​ന​ത്ത് മാ​സ്ക് ഉ​പ​യോ​ഗ​ത്തി​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നും പു​തി​യ സി​ഡി​സി നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​ൻ​ഡ്രൂ കു​മാ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മേ​യ് 19 ബു​ധ​നാ​ഴ്ച മു​ത​ൽ നി​യ​മം നി​ല​വി​ൽ വ​രും.

ര​ണ്ടു ഡോ​സ് വാ​ക്സീ​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് ഇ​നി മാ​സ്ക് ധ​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​തി​ല്ലെ​ന്നും, അ​ക​ത്തും പു​റ​ത്തും സ്വ​ത​ന്ത്ര​മാ​യി സ​ഞ്ച​രി​ക്കു​ന്ന​തി​നു ത​ട​സ​മി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

പ്രി ​കെ​ജി മു​ത​ൽ 12 വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ബ്ലി​ക്ക് ട്രാ​ൻ​സി​സ്റ്റ് ഹോം​ലെ​സ് ഷെ​ൽ​ട്ടേ​ഴ്സ്, ക​ണ​ക്ഷ​ണ​ൽ ഫെ​സി​ലി​റ്റീ​സ്, ന​ഴ്സിം​ഗ് ഹോം, ​ഹെ​ൽ​ത്ത് കെ​യ​ർ സെ​റ്റിം​ഗ്സ് തു​ട​ങ്ങി​യ​വ​യി​ൽ സി​ഡി​സി നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി മാ​സ്കും സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ക്കേ​ണ്ടി വ​രു​മെ​ന്നും ന്യൂ​യോ​ർ​ക്കി​ലു​ള്ള​വ​ർ​ക്ക് കൂ​ടു​ത​ൽ വാ​ക്സി​ൻ ല​ഭി​ക്കു​ന്ന​തു​വ​രെ ഇ​തു തു​ട​രു​മെ​ന്നും ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ന്യൂ​യോ​ർ​ക്ക് ജ​ന​ത ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ക​ഠി​നാ​ധ്വാ​നം ചെ​യ്തു​വെ​ന്നും, മ​റ്റു​ള്ള സു​ര​ക്ഷ​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​താ​യും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ന്യൂ​യോ​ർ​ക്ക് പാ​ൻ​ഡ​മി​ക്കി​നു മു​ൻ​പു​ള്ള സ്ഥി​തി​യി​ലേ​ക്ക് അ​തി​വേ​ഗം മ​ട​ങ്ങി വ​രി​ക​യാ​ണെ​ന്നും, വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് സി​ഡി​സി ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ മേ​യ് 19 ന് ​വീ​ണ്ടും പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നും ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു. എ​ല്ലാ​വ​ർ​ക്കും വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും എ​ല്ലാ​വ​രും അ​തി​ൽ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഗ​വ​ർ​ണ​ർ അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ