ജോ ​ബൈ​ഡ​നും ക​മ​ലാ ഹാ​രി​സും ടാ​ക്സ് റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ച്ചു
Tuesday, May 18, 2021 9:55 PM IST
വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ ഹാ​രി​സും 2020ലെ ​ടാ​ക്സ് റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ച്ചു. മേ​യ് 17 തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​രു​വ​രും ത​ങ്ങ​ളു​ടെ വ​രു​മാ​ന​ത്തെ കു​റി​ച്ചു​ള്ള രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ദ​ശാ​ബ്ദ​ങ്ങ​ളാ​യി പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും കൃ​ത്യ​സ​മ​യ​ത്ത് വ​രു​മാ​ന​ത്തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​റു​ണ്ടെ​ങ്കി​ലും ട്രം​പി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് അ​ങ്ങ​നെ സം​ഭ​വി​ച്ചി​രു​ന്നി​ല്ല.

ബൈ​ഡ​ന്‍റെ​യും ക​മ​ല​യു​ടേ​യും വ​രു​മാ​ന​ത്തി​ൽ നി​ന്നും സം​ഭാ​വ​ന ന​ൽ​കി​യി​രു​ന്ന​ത് കാ​ണി​ച്ചി​രു​ന്നി​ല്ല. ബൈ​ഡ​നും പ്ര​ഥ​മ വ​നി​ത ജീ​ൻ ബൈ​ഡ​നും 2020ലെ ​ആ​കെ അ​ഡ്ജ​സ്റ്റ​ഡ് ഗ്രോ​സ് വ​രു​മാ​നം 607336 ഡോ​ള​ർ സ​മ​ർ​പ്പി​ച്ച​പ്പോ​ൾ നി​കു​തി​യി​ന​ത്തി​ൽ 157000 ഡോ​ള​ർ തി​രി​ച്ച​ട​ക്കേ​ണ്ടി വ​ന്നു.

ക​മ​ലാ ഹാ​രി​സും ഭ​ർ​ത്താ​വ് ഡ​ഗ്ല​സ് എം​ഹോ​പ്പും

ക​മ​ലാ ഹാ​രി​സും ഭ​ർ​ത്താ​വ് ഡ​ഗ്ല​സ് എം​ഹോ​പ്പും അ​വ​രു​ടെ വാ​ർ​ഷി​ക കു​ടും​ബ​വ​രു​മാ​നം ( അ​ഡ്ജ​സ്റ്റ​ഡ് ഗ്രോ​സ് ഇ​ൻ​കം) 1.7 മി​ല്യ​ൻ ഡോ​ള​റാ​യാ​ണ് കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. ഫെ​ഡ​റ​ൽ ടാ​ക്സാ​യി 621893 ഡോ​ള​ർ ന​ൽ​കു​ക​യും ചെ​യ്തു. ബൈ​ഡ​ന്‍റെ ടാ​ക്സ് റേ​റ്റ് 25.9 ശ​ത​മാ​ന​വും ക​മ​ല​യു​ടേ​ത് 36.7 ശ​ത​മാ​ന​വു​മാ​ണ്.

2019ലേ​ക്കാ​ൾ ബൈ​ഡ​ന്‍റെ വ​രു​മാ​നം കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് (985233). ക​മ​ല​യു​ടേ​തും ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​ക്കാ​ൾ കു​റ​ഞ്ഞു. 1974 മു​ത​ൽ എ​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രും കൃ​ത്യ​സ​മ​യ​ത്ത് ടാ​ക്സ് വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ക പ​തി​വാ​യി​രു​ന്നു. ട്രം​പ് ഈ ​വി​ഷ​യ​ത്തി​ൽ അ​ലം​ഭാ​വ​മാ​ണ് കാ​ണി​ച്ചി​രു​ന്ന​ത്. 2017ൽ ​ട്രം​പ് ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് 750 ഡോ​ള​ർ മാ​ത്ര​മാ​ണു ഫെ​ഡ​റ​ൽ ടാ​ക്സാ​യി ന​ൽ​കി​യ​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ