ഒ​ർ​ലാ​ന്‍റോ പ​ള്ളി​യി​ൽ പി​താ​ക്കന്മാ​രു​ടെ സം​യു​ക്ത ഓ​ർ​മ്മ​പ്പെ​രു​നാ​ൾ ജൂ​ണ്‍ 20ന്
Wednesday, June 16, 2021 11:18 PM IST
ഒ​ർ​ലാ​ന്‍റോ (ഫ്ളോ​റി​ഡ ): കാ​ലം ചെ​യ്ത പി​താ​ക്കന്മാ​രാ​യ മോ​റാ​ൻ മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് അ​ഫ്രേം പ്ര​ഥ​മ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ, മോ​റാ​ൻ മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് യാ​ക്കൂ​ബ് തൃ​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ, ബെ​ന്യാ​മി​ൻ ജോ​സ​ഫ് മോ​ർ ഒ​സ്താ​ത്തി​യോ​സ് തി​രു​മേ​നി എ​ന്നി​വ​രു​ടെ ഓ​ർ​മ്മ പെ​രു​നാ​ൾ സം​യു​ക്ത​മാ​യി ഒ​ർ​ലാ​ന്‍റോ സെ​ന്‍റ് എ​ഫ്രേം യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ആ​ച​രി​ക്കു​ന്നു.

അ​ന്ത്യോ​ഖ്യാ സിം​ഹാ​സ​ന​ത്തി​ൽ വാ​ണ​രു​ളി​യ നൂ​റ്റി​ഇ​രു​പ​താ​മ​ത്തെ പാ​ത്രി​യ​ർ​ക്കീ​സാ​യി​രു​ന്ന മോ​റാ​ൻ മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് അ​ഫ്രേം പ്ര​ഥ​മ​ൻ ബാ​വ 1918 ഇ​ൽ ഇ​ഗ്നാ​ത്തി​യോ​സ് ഏ​ലി​യാ​സ് തൃ​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യാ​ൽ സി​റി​യ​യി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി വാ​ഴി​ക്ക​പ്പെ​ട്ടു പി​ന്നീ​ട് അ​മേ​രി​ക്ക​യി​ലേ​ക്ക് പാ​ത്രി​യ​ർ​ക്കാ പ്ര​തി​നി​ധി​യാ​യി അ​യ​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ൽ നി​ര​വ​ധി പ​ള്ളി​ക​ൾ കൂ​ദാ​ശ ചെ​യ്യു​ക​യും പ​ട്ട​ക്കാ​രെ വാ​ഴി​ക്കു​ക​യും ചെ​യ്തു.

ഷിക്കാ​ഗോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സു​റി​യാ​നി ഭാ​ഷ​യി​ൽ അ​ധ്യാ​പ​ക​നാ​യ പ്ര​വ​ർ​ത്തി​ച്ച മെ​ത്ര​പൊ​ലീ​ത്ത, നി​യു​ക്ത പാ​ത്രി​യ​ർ​ക്കീ​സാ​യി 1932 ഇ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു സി​റി​യ​യി​ലേ​ക്ക് തി​രി​കെ​പ്പോ​യി .1933 ഇ​ൽ പാ​ത്രി​യ​ർ​ക്കീ​സാ​യി അ​ഭി​ഷി​ക്ത​നാ​യ അ​ദ്ദേ​ഹം നി​ര​വ​ധി പു​തി​യ ഭ​ദ്രാ​സ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​വാ​നും സു​റി​യാ​നി​സ​ഭ​യ്ക്കു ലെ​ബ​നോ​നി​ൽ ഒ​രു സെ​മി​നാ​രി സ്ഥാ​പി​ക്കു​വാ​നും മു​ൻ​കൈ​യെ​ടു​ത്തു. കൂ​ടാ​തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ സ​മ്മ​ർ​ദ്ദ​ത്തെ​ത്തു​ട​ർ​ന്നു പാ​ത്രി​യ​ർ​ക്കാ ആ​സ്ഥാ​നം തു​ർ​ക്കി​യി​ൽ നി​ന്നും സി​റി​യ​യി​ലെ ഹോം​സി​ലേ​ക്കു മാ​റ്റി​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. 1957 ജൂ​ണ്‍​മാ​സം 23 ന് ​പ​രി .പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ കാ​ലം ചെ​യ്തു ഹോം​സി​ലെ പ​ള്ളി​യി​ൽ ക​ബ​റ​ട​ക്ക​പ്പെ​ട്ടു. നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വാ​യ പ​രി .ബാ​വ എ​ഴു​തി​യ ചി​ത​റി​യ മു​ത്തു​ക​ൾ എ​ന്ന ഗ്ര​ന്ഥം ഒ​രു അ​മൂ​ല്യ​മാ​യ നി​ധി​യാ​യി ഇ​ന്നും സു​റി​യാ​നി സ​ഭ​യി​ൽ നി​ല​നി​ൽ​ക്കു​ന്നു.

മോ​റാ​ൻ മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് യാ​ക്കൂ​ബ് തൃ​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ റ​ന്പാ​നാ​യി​രു​ന്ന​പ്പോ​ൾ 1933 ഇ​ൽ മ​ല​ങ്ക​ര​യി​ൽ വ​രു​ക​യും മ​ഞ്ഞി​നി​ക്ക​ര ദ​യ​റാ​യി​ൽ 1946 വ​രെ മ​ൽ​പ്പാ​നാ​യി തു​ട​രു​ക​യും ചെ​യ്തു. 1946 ഇ​ൽ മൊ​സൂ​ളി​ലു​ള്ള സെ​ൻ​റ് അ​പ്രേം സെ​മി​നാ​രി​യി​ലേ​ക്കു അ​ധ്യാ​പ​ക​നാ​യി വി​ളി​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹം 1950 ഇ​ൽ ബെ​യ്റൂ​ട്ട്, ദ​മാ​സ്ക​സ് ഭ​ദ്രാ​സ​ന​ങ്ങ​ളു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി വാ​ഴി​ക്ക​പ്പെ​ട്ടു. 1957 ഇ​ൽ മോ​റാ​ൻ മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് അ​ഫ്രേം പ്ര​ഥ​മ​ൻ പാ​ത്രി​ർ​ക്കീ​സ് ബാ​വാ​യു​ടെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്നു പാ​ത്രി​യ​ർ​ക്കീ​സ് ആ​യി വാ​ഴി​ക്ക​പ്പെ​ട്ടു. മോ​റാ​ൻ മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് യാ​ക്കൂ​ബ് തൃ​തീ​യ​ൻ ബാ​വ 1964 ഇ​ൽ മ​ല​ങ്ക​ര​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കു​വാ​ൻ ഒൗ​ഗേ​ൻ മോ​ർ തി​മോ​ത്തി​യോ​സി​നെ കാ​തോ​ലി​ക്ക​യാ​യി വാ​ഴി​ക്കു​ക​യും ചെ​യ്തു. സു​റി​യാ​നി സ​ഭ​യി​ൽ ആ​രാ​ധ​ന സം​ബ​ന്ധി​യാ​യ ഏ​ക​ദേ​ശം 30ഓ​ളം പു​സ്ത​ക​ങ്ങ​ൾ എ​ഴു​തി​യ പ​രി. പി​താ​വ് സു​റി​യാ​നി സം​ഗീ​ത​ത്തി​ൽ പ​ണ്ഡി​ത​നാ​യി​രു​ന്നു. പ​രി. പി​താ​വ് 1980 ജൂ​ണ്‍ മാ​സം കാ​ലം ചെ​യ്ത് ഡ​മാ​സ്ക​സി​ലു​ള്ള സെ​ന്‍റ് ജോ​ർ​ജ് പാ​ത്രി​യ​ർ​ക്കാ പ​ള്ളി​യി​ൽ ക​ബ​റ​ട​ക്ക​പ്പെ​ട്ടു.

പ്ര​ശ​സ്ത​മാ​യ കു​ന്നം​കു​ളം പ​ന​യ്ക്ക​ൽ കു​ടും​ബാം​ഗ​മാ​യ ബെ​ന്യാ​മി​ൻ ജോ​സ​ഫ് മോ​ർ ഒ​സ്താ​ത്തി​യോ​സ് തി​രു​മേ​നി മ​ഞ്ഞി​നി​ക്ക​ര ദ​യ​റാ​യി​ൽ വൈ​ദീ​ക വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കു​ക​യും ഡ​മാ​സ്ക​സി​ലു​ള്ള സെ​ൻ​റ് എ​ഫ്രേം സെ​മി​നാ​രി​യി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ക​യും ചെ​യ്തു. പ​രി .മോ​റാ​ൻ മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് യാ​ക്കൂ​ബ് തൃ​തീ​യ​ൻ ബാ​വാ​യു​ടെ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹം മോ​റാ​ൻ മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് സാ​ഖാ പ്ര​ഥ​മ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യാ​ൽ മ​ല​ങ്ക​ര കാ​ര്യ​ങ്ങ​ളു​ടെ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ക്ക​പ്പെ​ട്ടു. 1984 ഇ​ൽ സിം​ഹാ​സ​ന​പ​ള്ളി​ക​ളു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി വാ​ഴി​ക്ക​പ്പെ​ട്ട അ​ഭി​വ​ന്ദ്യ തി​രു​മേ​നി സ​ത്യ വി​ശ്വാ​സ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചു. 2004 ജൂ​ണ്‍ 17 ന് ​അ​ഭി​വ​ന്ദ്യ തി​രു​മേ​നി കാ​ലം ചെ​യ്തു മ​ഞ്ഞി​നി​ക്ക​ര ദ​യ​റാ പ​ള്ളി​യി​ൽ ക​ബ​റ​ട​ക്ക​പ്പെ​ട്ടു അ​ന്ത്യോ​ഖ്യ മ​ല​ങ്ക​ര ബ​ന്ധ​ത്തെ ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി​പോ​ലെ സൂ​ക്ഷി​ച്ച തി​രു​മേ​നി സു​റി​യാ​നി​ക്രി​സ്ത്യാ​നി​ക​ളു​ടെ അ​ഭി​മാ​ന​സ്തം​ഭ​മാ​യി നി​ല​നി​ൽ​ക്കു​ന്നു.

ജൂ​ണ്‍ 20 ഞാ​യ​റാ​ഴ്ച 8.45 ന് ​പ്ര​ഭാ​ത​പ്രാ​ർ​ഥ​ന​യും വി​കാ​രി റ​വ. ഫാ. ​പോ​ൾ പ​റ​ന്പാ​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി. ​കു​ർ​ബാ​ന​യും തു​ട​ർ​ന്ന് ധൂ​പ​പ്രാ​ർ​ഥ​ന​യും നേ​ർ​ച്ച​വി​ള​ന്പും ന​ട​ത്ത​പ്പെ​ടു​ന്നു .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. ഫാ.​പോ​ൾ പ​റ​ന്പാ​ത്(​വി​കാ​രി ) +16103574883
ബി​ജോ​യ് ചെ​റി​യാ​ൻ (ട്ര​ഷ​റ​ർ ) 4072320248
എ​ൻ.​സി.​മാ​ത്യു (സെ​ക്ര​ട്ട​റി ) 4076019792

റി​പ്പോ​ർ​ട്ട്: നോ​ബി സി. ​മാ​ത്യു