അ​മേ​രി​ക്ക​യി​ൽ ര​ക്ത​ദൗ​ർ​ല​ഭ്യം രൂ​ക്ഷം; ര​ക്ത​ദാ​ന​ത്തി​ന് കൂ​ടു​ത​ൽ പേ​ർ സ​ന്ന​ദ്ധ​രാ​ക​ണ​മെ​ന്ന് റെ​ഡ് ക്രോ​സ്
Thursday, June 17, 2021 8:21 PM IST
ന്യു​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് വ്യാ​പ​ക​മാ​യ​തോ​ടെ ര​ക്ത​ത്തി​ന്‍റെ ല​ഭ്യ​ത കു​റ​ഞ്ഞ​താ​യും, കൂ​ടു​ത​ൽ പേ​ർ ര​ക്ത​ദാ​നം ചെ​യ്യു​ന്ന​തി​ന് സ​ന്ന​ദ്ധ​രാ​ക​ണ​മെ​ന്നും റെ​ഡ് ക്രോ​സ് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. ബ്ല​ഡ് ബാ​ങ്കു​ക​ളി​ൽ ര​ക്തം ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും, എ​ല്ലാ ഗ്രൂ​പ്പു​ക​ളി​ൽ, പ്ര​ത്യേ​കി​ച്ചു ടൈ​പ്പ് ഒ ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ എ​ത്ര​യും വേ​ഗം ര​ക്തം ദാ​നം ചെ​യ്തു ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും റെ​ഡ് ക്രോ​സ് വ്യ​ക്ത​മാ​ക്കി.

പ​തി​നേ​ഴ് വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് സ്വ​യ​മാ​യും, 16 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ​യും ര​ക്തം ദാ​നം ചെ​യ്യാ​വു​ന്ന​താ​ണ്. അ​മേ​രി​ക്ക​യി​ൽ ഓ​രോ സെ​ക്ക​ൻ​ഡി​ലും ര​ക്തം ആ​വ​ശ്യ​മു​ള്ള​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്നു.

കോ​വി​ഡ് 19 രോ​ഗം പൂ​ർ​ണ​മാ​യും മാ​റി​യ​വ​ർ​ക്കും, വാ​ക്സീ​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കും, ഒ​രാ​ഴ്ച​യി​ലെ വി​ശ്ര​മ​ത്തി​നു​ശേ​ഷം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ൽ, ക​ർ​ശ​ന സു​ര​ക്ഷാ​മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ചു ര​ക്ത​ദാ​നം ചെ​യ്യാ​വു​ന്ന​താ​ണ്.

ജൂ​ണ്‍ 14 മു​ത​ൽ ജൂ​ണ്‍ 30 വ​രെ റെ​ഡ് ക്രോ​സി​ലൂ​ടെ ര​ക്ത​ദാ​നം ചെ​യ്യു​ന്ന​തി​ന് റ​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് അ​ഞ്ച് ഡോ​ള​റി​ന്‍റെ ഗി​ഫ്റ്റ് കാ​ർ​ഡു ല​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ര​ക്ത​ദാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് സ​ഹ​ജീ​വി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​ന് മു​ന്നോ​ട്ടു വ​ര​ണ​മെ​ന്നും ഇ​വ​ർ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 18007332767 എ​ന്ന ന​ന്പ​റു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ