വി.​പ​ത്രോ​സ് പൗ​ലോ​സ് ശ്ലീ​ഹന്മാ​രു​ടെ ഓ​ർ​മ്മ പെ​രു​ന്നാ​ളും ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും
Tuesday, June 22, 2021 10:37 PM IST
ഹൂ​സ്റ്റ​ണ്‍: സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് ഇ​ട​വ​ക​യു​ടെ കാ​വ​ൽ പി​താ​ക്കന്മാ​രാ​യ വി. ​പ​ത്രോ​സ് പൗ​ലോ​സ് ശ്ലീ​ഹന്മാരു​ടെ ഓ​ർ​മ പെ​രു​ന്നാ​ളും 12- മ​ത് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും 2021 ജൂ​ണ്‍ 24 ന് ​വ്യാ​ഴാ​ഴ്ച മു​ത​ൽ 27 ഞാ​യ​ർ വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടു കൂ​ടി ന​ട​ത്തു​ന്ന​താ​ണ്.

ഭ​ദ്രാ​സ​ന മെ​ത്രാ​പോ​ലി​ത്ത അ​ഭി​വ​ന്ദ്യ ഡോ. ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം, കൊ​ട്ടാ​ര​ക്ക​ര പു​ന​ലൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ ഡോ.​യൂ​ഹാ​നോ​ൻ മാ​ർ തേ​വോ​ദോ​റോ​സ് മെ​ത്രാ​പോ​ലി​ത്ത, കോ​ട്ട​യം ഓ​ർ​ത്ത​ഡോ​ക്ൾ​സ് തി​യോ​ളോ​ജി​ക്ക​ൽ സെ​മി​നാ​രി ആ​രാ​ധ​ന, സം​ഗീ​ത വി​ഭാ​ഗം അ​ദ്ധ്യാ​പ​ക​ൻ ഡോ. ​എം.​പി. ജോ​ർ​ജ് അ​ച്ച​ൻ, ഹൂ​സ്റ്റ​ണ്‍ റീ​ജ​ണി​ൽ ഉ​ൾ​പ്പെ​ടു​ന്ന വ​ന്ദ്യ​രാ​യ വൈ​ദി​ക ശ്രേ​ഷ്ഠ​ർ എ​ന്നി​വ​ർ മു​ഖ്യ കാ​ർ​മ്മി​ക​രാ​യി​രി​ക്കും.

ഇ​ട​വ​ക ഗാ​യ​ക​സം​ഘം ഗാ​ന​ശ്രു​ശൂ​ഷ​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും. വ​ച​ന ശു​ശ്രൂ​ഷ, സം​ഗീ​ത സ​ന്ധ്യ, വി.​മൂ​ന്നിേ·​ൽ കു​ർ​ബാ​ന, വി. ​റാ​സ, സ്നേ​ഹ​വി​രു​ന്ന്, ആ​കാ​ശ ദീ​പ​ക്കാ​ഴ്ച തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ളി​ന് കൂ​ടു​ത​ൽ അ​നു​ഗ്ര​ഹം ന​ൽ​കും.

ക​ർ​ത്തൃ​നാ​മ​ത്തി​ൽ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും പെ​രു​ന്നാ​ൾ ആ​ഘോ​ഷ പ​രി പ​ടി​ക​ളി​ലേ​ക്ക് സ​ഹ​ർ​ഷം സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്,

ഫാ. ​ഐ​സ​ക്ക്.​ബി.​പ്ര​കാ​ശ് (വി​കാ​രി) - 832 997 9788
ജോ​ർ​ജ് തോ​മ​സ് ( ട്ര​സ്റ്റി) - 281 827 4114
ഷി​ജി​ൻ തോ​മ​സ് (സെ​ക്ര​ട്ട​റി) - 409 354 1338

റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി