പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര യോ​ഗാ​ദി​നം ആ​ച​രി​ച്ചു
Wednesday, June 23, 2021 10:59 PM IST
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ൽ നി​ന്നും ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു കു​ടി​യേ​റി പാ​ർ​ക്കു​ന്ന മ​ല​യാ​ളി​ക​ൾ അ​ഭി​മു​ഘീ​ക​രി​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളും നേ​ടി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര യോ​ഗാ​ദി​നം ആ​ച​രി​ച്ചു.

ജൂ​ണ്‍ 21 തി​ങ്ക​ളാ​ഴ്ച സൂം ​പ്ലാ​റ്റ​ഫോ​മി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഡോ. ​വി.​കെ. അ​ജി​ത്കു​മാ​ർ യോ​ഗ ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി. ,മാ​ന​സി​ക​വും ആ​ത്മീ​ക​വു​മാ​യ ത​ല​ങ്ങ​ളെ സ്പ​ർ​ശി​ച്ചു ശാ​രീ​ര​തി​ന്‍റെ​യും മ​ന​സ്‌​സി​ന്‍റെ​യും മാ​റ്റ​മാ​ണ് യോ​ഗാ​സ​നം കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഡോ ​അ​ജി​ത് കു​മാ​ർ ഓ​ർ​മി​പ്പി​ച്ചു.​അ​മേ​രി​ക്ക​യി​ൽ നി​ന്നും ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ യോ​ഗ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പ​ക​നും യോ​ഗ​പ​രി​ശീ​ല​ക​നു​മാ​യ തോ​മ​സ് കൂ​വ​ള്ളൂ​ർ പ്രാ​യോ​ഗി​ക യോ​ഗാ​പ​രി​ശീ​ല​നം എ​ങ്ങ​നെ അ​നു​ദി​ന ജീ​വി​ത​ത്തി​ൽ പ്ര​യോ​ജ​നം ചെ​യു​മെ​ന്ന് വി​ശ​ദീ​ക​രി​ച്ചു.

.തു​ട​ർ​ന്നു ന​ട​ന്ന ചോ​ദ്യോ​ത്ത​ര സെ​സ്ഷ​നി​ൽ മോ​ഹ​ൻ​കു​മാ​ർ, മോ​ഹ​ൻ നാ​യ​ർ, ജേ​ഷി​ന് പാ​ല​ത്തി​ങ്ങ​ൽ ,റാ​ണി അ​നി​ൽ​കു​മാ​ർ, ന​ജീ​ബ് എം, ​ഡോ. വി​മ​ല, പി.​പി. ചെ​റി​യാ​ൻ പ​ങ്കെ​ടു​ത്തു. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും സാ​മൂ​ഹ്യാ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​ങ്കെ​ടു​ത്തു.​പി​എം​എ​ഫ് ഗ്ലോ​ബ​ൽ കോ​ർ​ഡി​നേ​റ്റ​ർ ജോ​സ് മാ​ത്യു പ​ന​ച്ചി​ക്ക​ൻ, പ്ര​സി​ഡ​ന്‍റ് എം.​പി സ​ലിം, സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജോ​ണ്‍, ചെ​യ​ർ​മാ​ന് ഡോ. ​ജോ​സ് കാ​നാ​ട്ട്, യു​എ​സ്എ കോ​ർ​ഡി​നേ​റ്റ​ർ ഷാ​ജി രാ​മ​പു​രം, കേ​ര​ള കോ​ർ​ഡി​നേ​റ്റ​ർ ബി​ജു​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ