ഫോ​മാ ഹെ​ൽ​പിം​ഗ് ഹാ​ൻ​ഡ് വിദ്യാർഥികൾക്ക് പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി സ്മാ​ർ​ട് ഫോ​ണു​ക​ൾ വിതരണം ചെയ്തു
Monday, July 19, 2021 11:51 PM IST
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ഹെ​ൽ​പിം​ഗ് ഹാ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി സ്മാ​ർ​ട് ഫോ​ണു​ക​ൾ കോ​ട്ട​യം ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ വി​ത​ര​ണം ചെ​യ്തു.

ഏ​റ്റു​മാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ടൗ​ണ്‍ യു​പി സ്കൂ​ളി​ൽ പ​ത്ത് സ്മാ​ർ​ട്ട് ഫോ​ണു​ക​ളും, മാ​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​റു​പ്പ​ന്ത​റ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ അ​ഞ്ചു ഫോ​ണു​ക​ളു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

കു​റു​പ്പ​ന്ത​റ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ മ​ഞ്ചൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​മ​ള​വ​ല്ലി ര​വീ​ന്ദ്ര​ൻ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷെ​ർ​ലി ജേ​ക്ക​ബി​നു ഫോ​ണു​ക​ൾ ന​ൽ​കി. കെ​സി​വൈ​എ​ൽ പ്ര​സി​ഡ​ന്‍റ് നി​തി​ൻ ഷാ​ജി പാ​റ​ച്ചു​ട​ല​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ വ​ച്ചാ​ണ് ഫോ​ണു​ക​ൾ കൈ​മാ​റി​യ​ത്.

ഏ​റ്റു​മാ​നൂ​ർ ടൗ​ണ്‍ യു​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത് ഏ​റ്റു​മാ​നൂ​ർ കൗ​ണ്‍​സി​ൽ ചെ​യ​ർ പേ​ഴ്സ​ണ്‍ ലൗ​ലി ജോ​ർ​ജ് ആ​ണ്. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബി​ജു​മോ​ൻ പി.​കെ, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് ക​ട​വി​ൽ​ചി​ര​യി​ൽ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത് സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യും മി​ക​ച്ച ക​മ്മ്യൂ​ണി​റ്റി പ്ര​വ​ർ​ത്ത​ക​യു​മാ​യ ക​വി​ത ജോ​ണി സ്രാ​ന്പി​ച്ചി​റ​യാ​ണ്.

ജു​ബി &ജോ​ണി ച​ക്കു​ങ്ക​ൽ , ജെ​യി​ൻ & ജോ​മി മാ​ത്യു​സ് ക​ണ്ണ​ച്ചാ​ൻ​പ​റ​ന്പി​ൽ എ​ന്നി​വ​രാ​ണ് ര​ണ്ടു സ്കൂ​ളു​ക​ളി​ലേ​ക്കു​മു​ള്ള ഫോ​ണു​ക​ൾ ഫോ​മാ ഹെ​ൽ​പിം​ഗ് ഹാ​ന്‍റി​നാ​യി സം​ഭാ​വ​ന ചെ​യ്ത​ത്.

നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി ഫോ​ണു​ക​ൾ സം​ഭാ​വ​ന ചെ​യ്ത​വ​ർ​ക്ക് ഫോ​മാ ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ തോ​മ​സ് ടി ​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ,ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ ,ഹെ​ല്പി​ങ് ഹാ​ന്‍റ് ഭാ​ര​വാ​ഹി​ക​ളാ​യ സാ​ബു ലൂ​ക്കോ​സ്, ഗി​രീ​ഷ് പോ​റ്റി, ബി​ജു ചാ​ക്കോ, ജെ​യി​ൻ മാ​ത്യു​സ് ക​ണ്ണ​ച്ചാ​ൻ​പ​റ​ന്പി​ൽ, ഡോ.​ജ​ഗ​തി നാ​യ​ർ, നി​ഷ എ​റി​ക്, മാ​ത്യു ചാ​ക്കോ, ജ​യാ അ​ര​വി​ന്ദ് എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു.