മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​തോ​ലി​ക്ക മ​ത​ബോ​ധ​ന സ്കൂ​ൾ അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യി
Monday, August 2, 2021 8:59 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് രൂ​പ​താ മ​ത​ബോ​ധ​ന ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മി​ക​ച്ച മ​ത​ബോ​ധ​ന സ്കൂ​ളു​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ കാ​റ്റ​ഗ​റി 1 വി​ഭാ​ഗ​ത്തി​ൽ മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​തോ​ലി​ക്ക മ​ത​ബോ​ധ​ന സ്കൂ​ൾ അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യി. രൂ​പ​താ മ​ത​ബോ​ധ​ന സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു.

സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​ക്കു​വേ​ണ്ടി വി​കാ​രി ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, സ്കൂ​ൾ ഡ​യ​റ​ക്ട​ർ​മാ​രാ​യ സ​ജി പൂ​ത്തൃ​ക്ക​യി​ൽ, മ​നീ​ഷ് കൈ​മൂ​ല​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. സി​സ്റ്റ​ർ​മാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും കൈ​ക്കാ​ര​ൻ​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി​യ​ത്.

കു​ട്ടി​ക​ളി​ൽ വി​ശ്വാ​സ തീ​ക്ഷ​ണ​ത നി​ല​നി​ർ​ത്തു​ന്ന​തി​നും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും മ​താ​ധ്യാ​പ​ക​ർ ചെ​യ്തു​വ​രു​ന്ന സേ​വ​ന​ങ്ങ​ളെ ദാ​ന​വേ​ലി​ൽ അ​ച്ഛ​ൻ പ്ര​ശം​സി​ച്ചു. മ​ത​ബോ​ധ​ന സ്കൂ​ളി​ലെ പ​ന്ത്ര​ണ്ടാം ക്ലാ​സ് പൂ​ർ​ത്തി​യാ​ക്കി​യ കു​ട്ടി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ത​ദ​വ​സ​ര​ത്തി​ൽ വി​ത​ര​ണം ചെ​യ്തു. നാ​ഷ​ണ​ൽ ചാ​ന്പ്യ​ൻ​ഷി​പ് ക​ര​സ്ഥ​മാ​ക്കി​യ അ​ല​ക്സ് ച​ക്കാ​ല​ക്ക​ലി​ന് പ്ര​ത്യേ​ക സ​മ്മാ​നം ന​ൽ​കി. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ച്ചാ​റ​യും കൈ​ക്കാ​ര​ൻ​മാ​രും നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ്റ്റീ​ഫ​ൻ ചൊ​ള്ളം​ന്പേ​ൽ