നി​ധി റാ​ണ​യ്ക്കും ആ​യു​ഷ് റാ​ണ​യ്ക്കും ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി
Wednesday, September 15, 2021 8:27 PM IST
ന്യു​ജേ​ഴ്സി: സെ​പ്റ്റം​ബ​ർ 1ന് ​ന്യു​ജേ​ഴ്സി​യി​ൽ വീ​ശി​യ​ടി​ച്ച ഐ​ഡാ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു​ണ്ടാ​യ മ​ഴ​യി​ലും വെ​ള്ള​പൊ​ക്ക​ത്തി​ലും അ​ക​പ്പെ​ട്ടു മ​രി​ച്ച ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​യ നി​ധി റാ​ണ​യ്ക്കും, ആ​യു​ഷ് റാ​ണ​യ്ക്കും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി. ചൊ​വ്വാ​ഴ്ച അ​ൽ​വാ​റ​സ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ് അ​ന്ത്യ​മോ​പ​ചാ​രം അ​ർ​പ്പി​ക്കു​വാ​ൻ എ​ത്തി​ച്ചേ​ർ​ന്ന​ത്.

ഇ​ന്ത്യ​യി​ലെ ഒ​രേ ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള ഇ​രു​വ​രും ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. നി​ധി ഫി​സി​ഷ്യ​ൻ അ​സി​സ്റ്റ​ന്‍റ് വി​ദ്യാ​ർ​ഥി​യും, ആ​യു​ഷ് മോ​ണ്ടു​ക്ലെ​യ​ർ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​യു​മാ​യി​രു​ന്നു.

ദി​വ​സ​ങ്ങ​ളാ​യി തു​ട​ർ​ന്ന അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​വ​രു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. നി​ധി​യു​ടെ മൃ​ത​ദേ​ഹം കേ​ർ​ണി ന​ദി​യി​ൽ നി​ന്നും, ആ​യു​ഷി​ന്േ‍​റ​ത് ന്യു​വാ​ർ​ക്ക് കേ​ർ​ണി ബോ​ർ​ഡ​റി​ൽ നി​ന്നും ക​ണ്ടെ​ത്തി. പോ​സി​റ്റി​വ് ഐ​ഡി ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ട്ട​താ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യ​ൽ വൈ​കി​യ​തെ​ന്ന് മെ​ഡി​ക്ക​ൽ എ​ക്സാ​മി​ന​ർ അ​റി​യി​ച്ചു.

ന്യു​ജേ​ഴ്സി പാ​സ്ക്കെ​യി​ലെ മെ​യ്ൻ അ​വ​ന്യു​വി​നു സ​മീ​പ​മു​ള്ള പൈ​പ്പി​ലേ​ക്ക് ഇ​രു​വ​രും ഒ​ഴി​കി​പോ​യ​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​രു​വ​രു​ടേ​യും വി​യോ​ഗം ത​ന്നെ വേ​ദ​നി​പ്പി​ക്കു​ന്ന​താ​യി പാ​സി​ക്ക് മേ​യ​ർ ഹെ​ൽ​റ്റ​ർ ലോ​റ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ