ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡ് അ​ല​ക്സ് അ​ബ്ര​ഹാ​മി​ന്
Tuesday, October 5, 2021 9:59 PM IST
ഡാ​ള​സ്: ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ പാ​രി​ഷ് മി​ഷ​ൻ ഈ ​വ​ർ​ഷ​ത്തെ ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡി​ന് അ​ല​ക്സ് അ​ബ്ര​ഹാ​മി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഒ​ക്ടോ​ബ​ർ 4 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ന​ട​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി റ​വ. മാ​ത്യൂ​സ് ജോ​സ​ഫ് അ​ല​ക്സ് അ​ബ്ര​ഹാ​മി​ന് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു.

പ്ര​ത്യേ​ക ജൂ​റി​യാ​ണ് ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് സെ​ക്ര​ട്ട​റി റോ​ബി​ൻ ചേ​ല​ങ്ക​രി പ​റ​ഞ്ഞു. കെ. ​എ​സ്. മാ​ത്യു(​സീ​നി​യ​ർ മെ​ന്പ​ർ) ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഫോ​ർ​ന്നി സി​റ്റി​യി​ൽ വീ​ടി​നു ചു​റ്റും മ​നോ​ഹ​ര​മാ​യി കൃ​ഷി​തോ​ട്ടം വ​ച്ചു​പി​ടി​പ്പി​ച്ചി​ട്ടു​ള്ള​ത് പ്ര​ത്യേ​കം ആ​ക​ർ​ഷ​ക​മാ​ണ്. ആ​പ്പി​ൾ, മു​ന്തി​രി, പ​യ​റ്, കു​ന്പ​ള​ങ്ങ, ചേ​ന, പാ​വ​ക്കാ, ചു​വ​ന്നു​ള്ളി, മു​രി​ങ്ങ​ക്കാ, വെ​ണ്ട​ക്കാ​യ, ത​ക്കാ​ളി തു​ട​ങ്ങി​യ എ​ല്ലാ കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളും ഇ​വി​ടെ സു​ല​ഭ​മാ​യി വ​ള​രു​ന്നു.

ഞാ​നും ഭാ​ര്യ​യും കു​ഞ്ഞു​ങ്ങ​ളും കൃ​ഷി വ​ള​രെ ഇ​ഷ്ട​പ്പെ​ടു​ന്നു. ത​ന്‍റെ എ​ല്ലാ വി​ജ​യ​ങ്ങ​ൾ​ക്കും പു​റ​കി​ൽ ഭാ​ര്യ റ​ജി​യും, മ​ക്ക​ളാ​യ കെ​സി​യ, കി​ര​ണ്‍, അ​രു​ണ്‍ എ​ന്നി​വ​രു​ടെ നി​ർ​ലോ​ഭ​മാ​യ സ​ഹ​ക​ര​ണം ഉ​ണ്ടാ​യി​രു​ന്ന​താ​യി അ​ല​ക്സ് അ​ബ്ര​ഹാം പ​റ​ഞ്ഞു.

തി​ക​ച്ചും പ്ര​കൃ​തി ദ​ത്ത​മാ​യ വ​ള​ങ്ങ​ൾ മാ​ത്ര​മാ​ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ത​നി​ക്ക് ല​ഭി​ച്ച കാ​ർ​ഷീ​കാ​ദാ​യ​ങ്ങ​ളു​ടെ വ​ലി​യൊ​രു പ​ങ്ക് ദേ​വാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും അ​ല​ക്സ് ത​യാ​റാ​യി​ട്ടു​ണ്ട്. എ​ല്ലാ അ​നു​ഗ്ര​ഹ​ങ്ങ​ളു​ടേ​യും പു​റ​കി​ൽ ദൈ​വീ​ക കൃ​പ ഉ​ണ്ടെ​ന്ന് പൂ​ർ​ണ​മാ​യും വി​ശ്വ​സി​ക്കു​ന്ന വ്യ​ക്തി​യാ​ണ് അ​ല​ക്സ് അ​ബ്ര​ഹാം.

പി.​പി. ചെ​റി​യാ​ൻ