മാ​ത്യു കു​ര​വ​ക്ക​ലി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Wednesday, October 27, 2021 9:53 PM IST
ഹൂ​സ്റ്റ​ണ്‍: കേ​ര​ളാ റൈ​റ്റേ​ഴ്സ് ഫോ​റം മു​ൻ പ്ര​സി​ഡ​ന്‍റ്, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ്, പ്ര​മു​ഖ​നാ​യ ബി​സി​ന​സ് ക​ണ്‍​സ​ൽ​ട്ട​ൻ​റ്, എ​ഴു​ത്തു​കാ​ര​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ മാ​ത്യു കു​ര​വ​ക്ക​ലി​ന് (ബാ​ബു) കേ​ര​ളാ റൈ​റ്റേ​ഴ്സ് ഫോ​റം ഉ​ക്ഷ്മ​ള​മാ​യ യാ​ത്ര​യ​യ​പ്പു ന​ൽ​കി. വി​ശ്ര​മ ജീ​വി​ത​ത്തി​നാ​യി മ​ക്ക​ൾ​ക്കൊ​പ്പം ടെ​ക്സ​സി​ലേ​ക്കു പോ​വു​ക​യാ​ണ് മാ​ത്യു.

സ്റ്റാ​ഫോ​ർ​ഡി​ലെ കേ​ര​ളാ കി​ച്ച​ൻ റ​സ്റ്റ​റ​ന്‍റി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ത്യു വൈ​ര​മ​ണ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഹൂ​സ്റ്റ​ണി​ലെ പ​ത്ര​പ്ര​വ​ർ​ത്ത​ക​രി​ൽ മു​ൻ​നി​ര​ക്കാ​ര​നാ​യി​രു​ന്ന കോ​ശി തോ​മ​സ്, കേ​ര​ളാ റൈ​റ്റേ​ഴ്സ് ഫോ​റം സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഈ​ശോ ജേ​ക്ക​ബ് എ​ന്നി​വ​രു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് കേ​ര​ളാ റൈ​റ്റേ​ഴ്സ് ഫോ​റം മു​ൻ പ്ര​സി​ഡ​ന്‍റും പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നു​മാ​യ മാ​ത്യു നെ​ല്ലി​ക്കു​ന്ന് അ​നു​ശോ​ച​ന​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ മു​ൻ നി​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മാ​ത്യു കു​ര​വ​ക്ക​ലി​ന് ആ​ശം​സ​ക​ൾ ചൊ​രി​ഞ്ഞു കൊ​ണ്ട് റൈ​റ്റേ​ഴ്സ് ഫോ​റം മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ണ്‍ മാ​ത്യു, അ​നി​ൽ ആ​റ·ു​ള, സ​ണ്ണി എ​ഴു​മ​റ്റൂ​ർ, മാ​ത്യു മ​ത്താ​യി, ട്ര​ഷ​റ​ർ ജോ​സ​ഫ് പൊ​ന്നോ​ലി, എ.​സി. ജോ​ർ​ജ്, ജോ​ണ്‍ തൊ​മ്മ​ൻ, ജോ​സ​ഫ് ത​ച്ചാ​റ, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ചെ​റി​യാ​ൻ മ​ഠ​ത്തി​ലേ​ത്ത്, പൊ​ന്നു പി​ള്ള, ശ​ശി​ധ​ര​ൻ നാ​യ​ർ വ്യ​വ​സാ​യി ആ​യ ന​ളി​ൻ പി​ള്ള എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​ര​വ​ക്ക​ലി​ന്‍റെ ക​ഥ​ക​ൾ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഹൃ​ദ​യ സ്പ​ന്ദ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ​വ​യാ​ണെ​ന്ന് പ്ര​മു​ഖ വ്യ​വ​സാ​യി​യും ഒ​രു​ന​ല്ല ആ​സ്വാ​ദ​ക​ൻ കൂ​ടി​യാ​യ പി.​റ്റി. ഫി​ലി​പ്പ് വി​ല​യി​രു​ത്തി.

മാ​ത്യു കു​ര​വ​ക്ക​ലി​നെ പ്ര​സി​ഡ​ന്‍റ് മാ​ത്യു വൈ​ര​മ​ണ്‍ പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു. മേ​രി കു​ര​വ​ക്ക​ലി​നെ ഗ്രേ​സി നെ​ല്ലി​ക്കു​ന്നും ബോ​ബി മാ​ത്യു​വും ചേ​ർ​ന്ന് പൊ​ന്നാ​ട അ​ണി​യി​ച്ചു.
ത​നി​ക്കു ന​ൽ​കി​യ സ്നേ​ഹോ​ഷ്മ​ള​മാ​യാ ആ​ദ​ര​ങ്ങ​ൾ​ക്കു മാ​ത്യു കു​ര​വ​ക്ക​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സെ​ക്ര​ട്ട​റി മാ​ത്യു മ​ത്താ​യി കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.

അ​നി​ൽ ആ​റന്മു​ള