എ​ഫ്സി​സി അ​ധ്യ​ക്ഷ​യാ​യി ജെ​സി​ക്ക റോ​സ​ൻ വോ​ർ​ഡ​ലി​നെ ബൈ​ഡ​ൻ നോ​മി​നേ​റ്റ് ചെ​യ്തു
Wednesday, October 27, 2021 11:37 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഫെ​ഡ​റേ​ഷ​ൻ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ക​മ്മീ​ഷ​ൻ സ്ഥി​രം അ​ധ്യ​ക്ഷ​യാ​യി ജെ​സി​ക്ക റോ​സ​ൻ വോ​ർ​ഡി​ലി​നെ (50) പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ നാ​മ​നി​ർ​ദേ​ശം ചെ​യ്തു. സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ ഈ ​സ്ഥാ​ന​ത്ത് അ​മേ​രി​ക്ക​യി​ൽ ആ​ദ്യ​മാ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന വ​നി​ത​യാ​യി​രി​ക്കും ജെ​സി​ക്ക.

വ​ർ​ഷാ​രം​ഭം മു​ത​ൽ എ​ഫ്ഡി​സി​യു​ടെ താ​ൽ​ക്കാ​ലി​ക അ​ധ്യ​ക്ഷ​യാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ. എ​ഫ്ഡി​സി​യി​ൽ ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ജെ​സി​ക്ക പ​കു​തി വ​ർ​ഷ​വും ക​മ്മീ​ഷ​ന​റാ​യി​രു​ന്നു. ഈ ​നി​യ​മ​ന​ത്തോ​ടൊ​പ്പം മ​റ്റൊ​രു ച​രി​ത്രം കൂ​ടി കു​റി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ഫ്ഡി​സി​യു​ടെ അ​ഞ്ചം​ഗ ക​മ്മീ​ഷ​ന​ർ ത​സ്തി​ക​യി​ൽ ഒ​ഴി​വു​വ​ന്ന സ്ഥാ​ന​ത്തേ​ക്ക് എ​ൽ​ജി​ബി​റ്റി​ക്യു ജി​ജി സോ​ണി​നെ കൂ​ടി നി​യ​മി​ച്ചി​ട്ടു​ണ്ട്.

ജെ​സി​ക്കാ​യു​ടെ നി​യ​മ​നം സെ​ന​റ്റ് അം​ഗീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ഞ്ചം​ഗ എ​ഫ്സി​സി​യി​ൽ ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് മൂ​ന്ന്. ര​ണ്ടു ഭൂ​രി​പ​ക്ഷം ല​ഭി​ക്കും. ജി​യോ​ഫ്രി സ്റ്റാ​ർ​ക്കാ​സാ​ണ് മ​റ്റൊ​രു ഡ​മോ​ക്രാ​റ്റ്. അ​ജി​ത് പൈ ​രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് ജി​യോ​ഫ്രി​യെ നി​യ​മി​ച്ച​ത്. ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ഭ​ര​ണ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ പ​ല നി​യ​മ​ങ്ങ​ളും പു​നഃ​സ്ഥാ​പി​ക്കു​വാ​ൻ ക​മ്മീ​ഷ​നി​ലെ ഭൂ​രി​പ​ക്ഷം ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് തു​ണ​യാ​കും.

പി.​പി. ചെ​റി​യാ​ൻ