അ​ല​ബാ​മ​യി​ൽ വെ​ടി​യേ​റ്റു മ​രി​ച്ച മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഫോ​മാ
Tuesday, November 30, 2021 9:03 PM IST
അ​ല​ബാ​മ: വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്പോ​ൾ അ​യ​ൽ​വാ​സി​യു​ടെ വെ​ടി​യേ​റ്റു മ​രി​ച്ച തി​രു​വ​ല്ല നോ​ർ​ത്ത് നി​ര​ണം ഇ​ട​പ്പ​ള്ളി പ​റ​ന്പി​ൽ മ​റി​യം സൂ​സ​ൻ മാ​ത്യു​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നു ഇ​ന്ത്യ​യി​ലും അ​മേ​രി​ക്ക​യി​ലു​മു​ള്ള എം​ബ​സു​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള എ​ല്ലാ സ​ഹാ​യ​വും ഫോ​മാ ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചു.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ചി​ല​വു​ക​ളും വ​ഹി​ക്കു​വാ​ൻ ഫോ​മാ ത​യ്യാ​റാ​ണെ​ന്ന് കു​ടും​ബ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. വ​ള​രെ നി​ർ​ഭാ​ഗ്യ​ക​ര​വും വേ​ദ​നാ​ജ​ന​ക​വു​മാ​യ സം​ഭ​വ​മാ​ണു​ണ്ടാ​യ​ത്. നാ​ല് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് മാ​ത്രം ഗ​ൾ​ഫി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലെ​ത്തി​യ കു​ടും​ബ​ത്തി​നു​ണ്ടാ​യ ദാ​രു​ണ​മാ​യ സം​ഭ​വ​ത്തി​ൽ ഫോ​മ ദു:​ഖം രേ​ഖ​പ്പെ​ടു​ത്തി.

കാ​ലി​ഫോ​ർ​ണി​യ​യി​ലും ടെ​ക്സ​സി​ലും അ​ടു​ത്തി​ടെ മ​ല​യാ​ളി​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ സ​മാ​ന സം​ഭ​വ​ങ്ങ​ളി​ൽ ദു:​ഖി​ത​രാ​യ മ​ല​യാ​ളി​ക​ളെ വീ​ണ്ടും ക​ണ്ണീ​രി​ലാ​ഴ്ത്തി​യ മ​റി​യം സൂ​സ​ന്‍റെ മ​ര​ണം ആ​ക​സ്മി​ക​മാ​ണെ​ന്ന് ഫോ​മാ അ​ഭി​പ്രാ​യ​പ്പെ​ട്ടു.. എ​ന്നാ​ൽ മ​ല​യാ​ളി​ക​ൾ​ക്ക് നേ​രെ​യു​ള്ള ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്കു​ന്ന​തി​നും മ​ല​യാ​ളി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ന​ൽ​കാ​നും അ​ധി​കൃ​ത​രു​ടെ ജാ​ഗ്ര​ത​യും ക​രു​ത​ലും ഉ​ണ്ടാ​കാ​നാ​യി വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​വാ​ൻ ഫോ​മാ മു​ൻ​കൈ എ​ടു​ക്കു​മെ​ന്ന് ഫോ​മാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ തോ​മ​സ് ടി.​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ