ഭാ​ര​ത് ബോ​ട്ട് ക്ല​ബ് പി​ക്നി​ക്കും ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​വും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ചു
Thursday, August 18, 2022 3:16 AM IST
ജ​യ​പ്ര​കാ​ശ് നാ​യ​ർ
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​സി​ക്കു​ന്ന വ​ള്ളം​ക​ളി പ്രേ​മി​ക​ളാ​യ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ’ഭാ​ര​ത് ബോ​ട്ട് ക്ല​ബ്’ പി​ക്നി​ക്കും ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന​വും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ചു.

ഓ​ഗ​സ്റ്റ് 13 ശ​നി​യാ​ഴ്ച ന്യൂ​ജേ​ഴ്സി​യി​ലു​ള്ള പാ​സാ​ക്ക് ബ്രൂ​ക് കൗ​ണ്ടി പാ​ർ​ക്കി​ൽ വ​ച്ചാ​യി​രു​ന്നു വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. കോ​വി​ഡ് മ​ഹാ​മാ​രി​മൂ​ലം ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ബോ​ട്ട് ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു.

പ്ര​സി​ഡ​ന്‍റ് വി​ശ്വ​നാ​ഥ​ൻ കു​ഞ്ഞു​പി​ള്ള, സെ​ക്ര​ട്ട​റി വി​ശാ​ൽ വി​ജ​യ​ൻ, ട്ര​ഷ​റ​ർ സ​ജി താ​മ​ര​വേ​ലി​ൽ, ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജ​യ​പ്ര​കാ​ശ് നാ​യ​ർ, ക്യാ​പ്റ്റ​ൻ മ​നോ​ജ് ദാ​സ്, രാ​ധാ​കൃ​ഷ്ണ​ൻ കു​ഞ്ഞു​പി​ള്ള എ​ന്നി​വ​രാ​ണ് പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ച​ത്.

ഭാ​ര​ത​ത്തി​ന്‍റെ 75-ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി ക്ല​ബ്് അം​ഗ​ങ്ങ​ളു​ടെ ആ​ദ​ര​വും അ​ഭി​മാ​ന​വും പ്ര​ക​ടി​പ്പി​ച്ചു.

പി​ക്നി​ക്കി​ൽ ന​ട​ന്ന കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം സ​ജി താ​മ​ര​വേ​ലി​ലും രാ​ധാ​കൃ​ഷ്ണ​ൻ കു​ഞ്ഞു​പി​ള്ള​യും ഏ​റ്റെ​ടു​ത്ത​പ്പോ​ൾ, വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ ക​ല​വ​റ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം കോ​ശി ചെ​റി​യാ​ന്‍റെ​യും വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു വ​ർ​ഗീ​സി​ന്‍റെ​യും കൈ​യി​ൽ ഭ​ദ്ര​മാ​യി​രു​ന്നു. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​ച്ച​വ​ർ​ക്ക് ട്ര​സ്റ്റീ ബോ​ർ​ഡ് മെ​ന്പ​ർ അ​ജീ​ഷ് നാ​യ​ർ സ​മ്മ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.