ധനുമാസ തിരുവാതിര ആഘോഷവുമായി കെ എച്ച് എൻ എ അരിസോണ
Saturday, January 21, 2023 8:55 PM IST
അനിൽ ആറന്മുള
ഫിനിക്സ്: ധനുമാസ തിരുവാതിരയും ശിവരാത്രിയും സംയുക്തമായി ആഘോഷിക്കാൻ അരിസോണ കെ എച്ച് എൻ എ. അരിസോണയുടെ ചരിത്രത്തിൽ ആദ്യമായി ഇങ്ങനെ ഒരാഘോഷം സംഘടിപ്പിക്കുന്ന വിവരം കെ എച്ച്എൻഎ അരിസോണ ചാപ്റ്റർ പ്രസിഡന്‍റ് ബാബു തിരുവല്ല, രാജ് കർത്ത, സജിത് തൈവളപ്പിൽ, സജീവ് മാടമ്പത്ത്, ശ്രീരാജ്, ദിലീപ് പിള്ള, ശ്രീജിത് ശ്രീനിവാസൻ എന്നിവർ നടത്തിയ പത്രസമ്മേളനത്തിലാണ് അറിയിച്ചത്.

ഫെബ്രുവരി 4-ാം തീയതി എസ് വി കെ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വൈകുന്നേരം ഏഴു മുതലായിരിക്കും മുന്നൂറിൽ അധികം പേർ പങ്കെടുക്കുന്ന ആഘോഷങ്ങൾ അരങ്ങേറുക. 
കെ എച്ച് എൻ എ വിമൺ ഫോറം ചെയർ രശ്മി മേനോൻ വിനീത സുരേഷ് ( സ്റ്റേറ്റ് കോർഡിനേറ്റർ), അനുപമ ശ്രീജേഷ് (സൗത്ത് വെസ്റ്റ് റീജിയൻ കോർഡിനേറ്റർ) എന്നിവരാണ് മുഖ്യ സംഘാടകർ.

ഒരുക്കങ്ങൾ പൂർത്തിയായതായും പരിപാടികളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക്  602-300-9431 ഈ നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്ന് ബാബു തിരുവല്ല അറിയിച്ചു.