ക്രി​സ്തു വി​ഭാ​വ​നം ചെ​യ്‌​ത ദൈ​വ​രാ​ജ്യം കെ​ട്ടി​പ്പ​ടു​ക്കാ​ൻ എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ള​ണം: ബി​ഷ​പ്പ് ഡോ. ​ഉ​മ്മ​ൻ ജോ​ർ​ജ്
Saturday, May 27, 2023 10:38 AM IST
ജീ​മോ​ൻ റാ​ന്നി
ന്യൂ​യോ​ർ​ക്ക്: ക്രൈ​സ്‌​ത​വ സ​ഭ​ക​ൾ മാ​ത്ര​മ​ല്ല, ഇ​ത​ര മ​ത​സ്ഥ​രെ​യും ഉ​ൾ​ക്കൊ​ണ്ടു​ള്ള കൂ​ട്ടാ​യ്‌​മ ആ​ച​രി​ക്കു​വാ​ൻ നാം ​ത​യാ​റാ​ക​ണ​മെ​ന്നും എ​ങ്കി​ൽ മാ​ത്ര​മേ ക്രി​സ്തു വി​ഭാ​വ​നം ചെ​യ്‌​ത ദൈ​വ​രാ​ജ്യം കെ​ട്ടി​പ്പ​ടു​ക്കാ​ൻ സാ​ധി​ക്കു​വെ​ന്നും സി​എ​സ്ഐ കൊ​ല്ലം-​കൊ​ട്ടാ​ര​ക്ക​ര ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ്പ് ഡോ. ​ഉ​മ്മ​ൻ ജോ​ർ​ജ്.

ന്യൂ​യോ​ർ​ക്കി​ലെ മ​ല​യാ​ളി ക്രൈ​സ്‌​ത​വ കൂ​ട്ടാ​യ്‌​മ​യാ​യ സെ​ന്‍റ് തോ​മ​സ് എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പു​തി​യ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.



വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ റ​വ. ഫാ. ​ജോ​ൺ തോ​മ​സ്, റോ​യ് സി. ​തോ​മ​സ്, റ​വ. സാം ​എ​ൻ. ജോ​ഷ്വാ എ​ന്നി​വ​ർ ഫെ​ഡ​റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. തു​ട​ർ​ന്ന് എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ദ് ​എ​ക്യൂ​മെ​നി​സ്‌​റ്റി​ന്‍റെ എ​ഡി​റ്റ​ർ ഇ​ൻ ചാ​ർ​ജ് തോ​മ​സ് ജേ​ക്ക​ബ് പു​തി​യ ല​ക്ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​ത്തി​ന് മു​ഖ്യാ​തി​ഥി ബി​ഷ​പ്പ് ഡോ. ​ഉ​മ്മ​ൻ ജോ​ർ​ജി​നെ ക്ഷ​ണി​ക്കു​ക​യും ആ​ദ്യ കോ​പ്പി പ്ര​സി​ഡ​ന്‍റ് റ​വ. ഷാ​ജി കൊ​ച്ചു​മ്മ​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്‌​തു.

ഈ​സ്റ്റേ​ൺ ലോം​ഗ് ഐ​ല​ന്‍റി​ലു​ള്ള ശാ​ലേം മാ​ര്‍​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റ​വ. ഷാ​ജി കൊ​ച്ചു​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​മ​ൻ​സ് ഫോ​റം ക​ൺ​വീ​ന​ർ ഷേ​ർ​ലി പ്ര​കാ​ശ് വേ​ദ​വാ​യ​ന ന​ട​ത്തി. എ​ക്യൂ​മെ​നി​ക്ക​ൽ ഗാ​യ​ക​സം​ഘ​വും ശാ​ലേം മാ​ർ​ത്തോ​മ്മ ച​ർ​ച് ഗാ​യ​ക​സം​ഘ​വും ഗാ​ന​ശു​ശ്രു​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.



വി​വി​ധ സ​ഭ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു റ​വ. ഫാ. ​ജോ​ൺ തോ​മ​സ്, റ​വ. ഫാ. ​ജോ​ർ​ജ് മാ​ത്യു (ഓ​ർ​ത്ത​ഡോ​ക്സ്), റ​വ. സാം ​എ​ൻ. ജോ​ഷ്വാ, റ​വ. ജോ​ൺ ഡേ​വി​ഡ്‌​സ​ൺ (സി​എ​സ്‌​ഐ), റ​വ. ഷാ​ജി കൊ​ച്ചു​മ്മ​ൻ, റ​വ. വി.​ടി. തോ​മ​സ്, റ​വ. പി.​എം. തോ​മ​സ്, റ​വ. ജെ​സ്. എം. ​ജോ​ർ​ജ് (മാ​ർ​ത്തോ​മ്മ) എ​ന്നീ വൈ​ദീ​ക​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.



എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ​ൺ തോ​മ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ തോ​മ​സ് വ​ർ​ഗീ​സ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ജി​ൻ​സി ബി​നീ​ഷ് തോ​മ​സ് പ​രി​പാ​ടി​യു​ടെ എം​സി​യാ​യി​രു​ന്നു.