56 ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു
Monday, September 15, 2025 5:08 PM IST
രാ​ജു ശ​ങ്ക​ര​ത്തി​ൽ
സെ​ന്‍റ് ലൂ​യി​സ്: സെ​ന്‍റ് ലൂ​യി​സി​ൽ ഈ ​മാ​സം 19, 20, 21 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന 26-ാമ​ത് 56 ഇ​ന്‍റ​ർ​നാ​ഷ​ണ​ലും സെ​ന്‍റ് ലൂ​യി​സ് 56 ക്ല​ബും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ അ​റി​യി​ച്ചു.

ഏ​ക​ദേ​ശം 90ൽ ​പ​രം ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ഈ ​വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ന്‍റെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 19ന് ​രാ​വി​ലെ 11ന് ​ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ആ​ദ്യം ര​ജി​സ്ട്രേ​ഷ​നും തു​ട​ർ​ന്ന് ദേ​ശീ​യ സ​മി​തി യോ​ഗ​വും ജ​ന​റ​ൽ ബോ​ഡി​യും അ​തി​നു​ശേ​ഷം ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. ആ​ദ്യ മ​ത്സ​രം വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കും.

18ന് ​വൈ​കു​ന്നേ​രം പ​രി​ശീ​ല​ന ഗെ​യി​മു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. അ​ന്ന് എ​ത്തി​ച്ചേ​രു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​താ​ണ്. 200 ഡോ​ള​ർ വീ​ത​മാ​ണ് ഒ​രാ​ൾ​ക്ക് ടൂ​ർ​ണ​മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്.

സെ​ന്‍റ് ലൂ​യി​സ് എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് ഹോ​ട്ട​ലി​ന്‍റെ കോം​പ്ലി​മെ​ന്‍റ​റി ഷ​ട്ടി​ൽ സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഹോ​ട്ട​ലി​ൽ നി​ന്നും ഇ​വ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് സം​ഘാ​ട​ക​ർ ഒ​രു​ക്കു​ന്ന ഷ​ട്ടി​ൽ സ​ർ​വീ​സും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.


വി​ജ​യി​ക​ളാ​കു​ന്ന ടീ​മു​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി ജോ​യ് മു​ണ്ട​പ്ലാ​ക്കി​ൽ മെ​മ്മോ​റി​യ​ൽ: മൂ​വാ​യി​രം ഡോ​ള​ർ, ര​ണ്ടാം സ​മ്മാ​ന​മാ​യി ര​ണ്ടാ​യി​ര​ത്തി ഒ​രു​നൂ​റ് ഡോ​ള​ർ, മൂ​ന്നാം സ​മ്മാ​ന​മാ​യി ആ​യി​ര​ത്തി അ​ഞ്ഞൂ​റ് ഡോ​ള​ർ, നാ​ലാം സ​മ്മാ​ന​മാ​യി ആ​യി​ര​ത്തി ഇ​രു​നൂ​റ് ഡോ​ള​ർ എ​ന്നീ ക്ര​മ​ത്തി​ൽ കാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളും ന​ൽ​കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മാ​ത്യു ചെ​രു​വി​ൽ (ചെ​യ​ർ​മാ​ൻ) - 586 206 6164, എ​ൽ​ദോ ജോ​ൺ (ഇ​വ​ന്‍റ് മാ​നേ​ജ​ർ) - +1 314 324 1051, കു​ര്യ​ൻ നെ​ല്ലാ​മ​റ്റം (വൈ​സ് ചെ​യ​ർ​മാ​ൻ) - 1 630 664 9405, ആ​ൽ​വി​ൻ ഷു​ക്കൂ​ർ (സെ​ക്ര​ട്ട​റി) - 630 303 4785, നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സാ​ബു സ്ക​റി​യ - 267 980 7923, രാ​ജ​ൻ മാ​ത്യു - 469 855 2733, സാം ​മാ​ത്യു - 416 893 5862, നി​തി​ൻ ഈ​പ്പ​ൻ - +1 203 298 8096, ബി​നോ​യ് ശ​ങ്ക​രാ​ത്ത് (ഐ​ടി കോ​ഓ​ർ​ഡി​നേ​റ്റ​ർ) +1 (703) 981-1268.
">