പാ​സ്റ്റ​ർ സി.​ജെ. എ​ബ്രാ​ഹം അ​ന്ത​രി​ച്ചു
Wednesday, September 17, 2025 10:15 AM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ഇ​ന്ത്യ പെ​ന്ത​ക്കൊ​സ്ത് ദൈ​വ​സ​ഭാ സീ​നി​യ​ർ ശു​ശ്രൂ​ഷ​ക​നും മ​ല​ബാ​ർ പെ​ന്ത​ക്കൊ​സ്ത് പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക നേ​താ​വു​മാ​യ പാ​സ്റ്റ​ർ സി.​ജെ. എ​ബ്ര​ഹാം(86) അ​ന്ത​രി​ച്ചു.

1968 കാ​ല​ഘ​ട്ട​ത്തി​ൽ തൃ​ശൂ​രി​ൽ വ​ന്ന് നെ​ല്ലി​ക്കു​ന്ന് ഇ​ന്ത്യ പെ​ന്ത​ക്കൊ​സ്ത് ദൈ​വ​സ​ഭ​യു​ടെ ശു​ശ്രൂ​ഷ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ച് സ​ഭ​യു​ടെ ആ​ത്മീ​യ പു​രോ​ഗ​തി​യി​ൽ ശ​ക്ത​മാ​യ നേ​തൃ​ത്വം ന​ൽ​കി.

തു​ട​ർ​ന്ന് കു​ടും​ബ​മാ​യി 1971-ൽ ​മ​ല​ബാ​റി​ന്‍റെ മ​ണ്ണി​ൽ ഐ​പി​സി പ്ര​സ്ഥാ​ന​ത്തി​ന്‍റെ മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​നാ​യി പു​തി​യ സ​ഭ​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.


ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി(​കൊ​ട്ടാ​ര​ക്ക​ര കു​ട്ടി​യ​പ്പ​ൻ പാ​സ്റ്റ​റു​ടെ മ​ക​ൾ). മ​ക്ക​ൾ: മേ​ഴ്സി ജേ​ക്ക​ബ്, ഡാ​ള​സ്. ഗ്രേ​സി മ​ത്താ​യി, ഡാ​ള​സ്. ജെ​സ്സി പൗ​ലോ​സ്, ഡാ​ള​സ്. ജോ​യ്‌​സ് വ​ർ​ഗീ​സ്, ഡാ​ള​സ്. ബ്ലെ​സി മാ​ത്യു, ഡാ​ള​സ്.

മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ മൊ​നാ​യി ടി. ​ജേ​ക്ക​ബ്, സാം ​മ​യി​ത്താ​യി, പോ​ൾ പൗ​ലോ​സ്, ജെ​സ്റ്റി വ​ർ​ഗീ​സ്, ബി​ജോ​യ് മാ​ത്യു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു: സാം ​മ​ത്താ​യി (ഡാ​ള​സ്) - 972 689 6554.
">