ന​രേ​ന്ദ്ര മോ​ദി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ്
Wednesday, September 17, 2025 11:37 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഫോ​ണി​ൽ വി​ളി​ച്ച് ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ട്രം​പി​ന് എ​ക്സി​ലൂ​ടെ മോ​ദി ന​ന്ദി പ​റ​ഞ്ഞു.

"75-ാം ജ​ന്മ​ദി​ന​ത്തി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്ന​തി​ന് എ​ന്‍റെ സു​ഹൃ​ത്ത് പ്ര​സി​ഡ​ന്‍റ് ട്രം​പി​ന് ന​ന്ദി. നി​ങ്ങ​ളെ​പ്പോ​ലെ, ഇ​ന്ത്യ-​യു​എ​സ് പ​ങ്കാ​ളി​ത്തം പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ഞാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​നാ​ണ്. യു​ക്രെ​യ്ൻ സം​ഘ​ർ​ഷ​ത്തി​ൽ സ​മാ​ധാ​ന​പ​ര​മാ​യ പ​രി​ഹാ​രം കാ​ണാ​നു​ള്ള ശ്ര​മ​ങ്ങ​ളെ ഞ​ങ്ങ​ൾ പി​ന്തു​ണ​യ്ക്കു​ന്നു' - മോ​ദി എ​ക്സി​ൽ കു​റി​ച്ചു.


മോ​ദി​യെ ഫോ​ണി​ൽ വി​ളി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച് ട്രം​പും ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ പോ​സ്റ്റ് പ​ങ്കു​വ​ച്ചു. എ​ന്‍റെ സു​ഹൃ​ത്ത് ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി. അ​ദ്ദേ​ഹ​ത്തി​ന് ജ​ന്മ​ദി​നാ​ശം​സ നേ​ർ​ന്നു. റ​ഷ്യ- യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള പി​ന്തു​ണ​യ്ക്ക് മോ​ദി​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ട്രം​പ് അ​റി​യി​ച്ചു.
">