ഇതളുകൾക്കപ്പുറം ചിത്രീകരണം പുരോഗമിക്കുന്നു
Wednesday, February 15, 2017 6:24 AM IST
ടൊറന്േ‍റാ: ന്യൂ ജനറേഷൻ തരംഗങ്ങളിൽ നാം കാണുന്ന ജീവിതങ്ങളുടെ കഥ പറയുകയാണ് ഇതളുകൾക്കപ്പുറം. അമൽ ജോയ് അറുകുലശേരിയിൽ സംവിധാനവും എഡിറ്റിംഗും നിർവഹിക്കുന്ന സിനിമയുടെ നിർമാണം എറണാകുളത്തും ആലപ്പുഴയിലും പരിസരപ്രദേശങ്ങളുമായി പുരോഗമിക്കുന്നു. ന്യൂ ജനറേഷൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥത പുലർത്തുന്ന പ്രമേയമാണ് കഥയുടെ ഉള്ളടക്കം.

ആദി ക്രിയേഷൻസ് കാനഡയുടെ ബാനറിൽ ജയശങ്കർ പിള്ള നിർമിക്കുന്ന സിനിമയ്ക്കുവേണ്ടി മിഥുൻ മഹേഷ് കഥയും ലിജോ ജോണ്‍ കാമറയും ദീപ ജയചന്ദ്രൻ ഗാനങ്ങളും രചിച്ചിരിക്കുന്നു. ജോ ജോസഫിന്‍റെ സംഗീതത്തിൽ ഗാനങ്ങൾ ആലപിക്കുന്നത് ജയശ്രീ ആണ്. മലയാളം തമിഴ് ചിത്രങ്ങളിൽ അഭിനയം മാറ്റുരച്ച കാവ്യ മാധവ് നായികയും പുതുമുഖമായ ലാലു നായകനായും മറ്റു സഹ ആർട്ടിസ്റ്റുകളായി അഭിൻ സിദ്ധാർഥ്, നീതു നിധി, ജിതിൻ എസ്. തോമസ്, മഹാലക്ഷ്മി എന്നിവരും വേഷ മിടുന്നു.

തികച്ചും പുതുമയും കാലിക പ്രധാന്യവും പ്രണയവും ചേർത്തിണക്കിയ ചിത്രം ഒരു മാസത്തിനകം പ്രദർശനത്തിന് തയാറാകുമെന്ന് സംവിധായകൻ അമലും നിർമാതാവ് ജയ് പിള്ളയും അഭിപ്രായപ്പെട്ടു.

പ്രേമവും പ്രണയവും കാര്യവും കളിയും ചിരിയും ഒക്കെ ആയി ചുരുങ്ങിയ സമയം കൊണ്ട് ശക്തമായ ഒരു പ്രമേയം അവതരിപ്പിച്ചു ജനങ്ങൾക്ക് നല്ല ഒരു സന്ദേശം നൽകുന്നതിൽ ന്ധഇതളുകൾക്കപ്പുറം’ ത്തിനു കഴിയും എന്ന് കഥാകൃത്ത് മിഥുൻ പറഞ്ഞു.

ആദി ക്രിയേഷൻസ് നിർമിക്കുന്ന മൂന്നാമത് ചിത്രമാണ് ഇതളുകൾക്കപ്പുറം. ഇതോടൊപ്പം തന്നെ കനേഡിയൻ ബ്ലഡ് സർവീസസിനു വേണ്ടിയുള്ള ഡോക്യുമെന്‍ററിയുടെ നിർമാണവും പുരോഗമിക്കുന്നതായി നിർമാതാവ് അറിയിച്ചു.