ബെ​ൽ​വു​ഡ് മേ​യ​ർ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ക​ത്തീ​ഡ്ര​ൽ സ​ന്ദ​ർ​ശി​ക്കു​ന്നു
Friday, October 6, 2017 10:57 AM IST
ഷി​ക്കാ​ഗോ: ബെ​ൽ​വു​ഡ് വി​ല്ലേ​ജ് മേ​യ​ർ മി​സ്റ്റ​ർ ഹാ​ർ​വി ന​വം​ബ​ർ 19നു ​രാ​വി​ലെ 11.30ന് ​ബെ​ൽ​വു​ഡ് ക​ത്തീ​ഡ്ര​ൽ സ​ന്ദ​ർ​ശി​ക്കു​ന്നു. മേ​യ​റേ​യും സം​ഘ​ത്തേ​യും, ട്ര​സ്റ്റി പി.​സി വ​ർ​ഗീ​സ്, ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ മെ​ന്പ​ർ ഏ​ബ്ര​ഹാം വ​ർ​ക്കി തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ. ​ദാ​നി​യേ​ൽ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​വി​ധ ആ​ത്മീ​യ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ പ്ര​സം​ഗി​ക്കും.

ബെ​ൽ​വു​ഡ് ക​ത്തീ​ഡ്ര​ലി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രാ​റു​ള്ള ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​കാ​രി ഡാ​നി​യേ​ൽ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി.​സി. വ​ർ​ഗീ​സ്, ഏ​ബ്ര​ഹാം വ​ർ​ക്കി, ഡോ. ​എ​ലി​സ​ബ​ത്ത് ഈ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ ബെ​ൽ​വു​ഡ് തു​ർ​ഗു​ഡ് മാ​ർ​ഷ​ൽ എ​ലി​മെ​ന്‍റ​റി സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ചു സം​ഭാ​വ​ന​ക​ൾ കൈ​മാ​റി. അ​സം​ബ്ലി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ മേ​യ​ർ ഹാ​ർ​വെ, സൂ​പ്ര​ണ്ട് മി. ​ഹോ​ൾ​ഡ​ർ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ദാ​നി​യേ​ൽ ജോ​ർ​ജ്, ഡോ. ​എ​ലി​സ​ബ​ത്ത് ഈ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ബെ​ൽ​വു​ഡ് വി​ല്ലേ​ജ് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ക്കും ക​ത്തീ​ഡ്ര​ലി​നു​വേ​ണ്ടി ട്ര​സ്റ്റി പി.​സി വ​ർ​ഗീ​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം