എച്ച്ഐവി മെഡിസിൻ അസോസിയേഷൻ അവാർഡ് മോണിക്ക ഗാന്ധിക്ക്
Saturday, November 11, 2017 7:17 AM IST
വെർജിനിയ: എച്ച്ഐവി മെഡിസിൻ അസോസിയേഷൻ വികസിപ്പിക്കുന്നതിന് വിലയേറിയ സംഭാവനകൾ നൽകിയ ഇന്ത്യൻ അമേരിക്കൻ ഡോക്ടർ മോണിക്ക ഗാന്ധിയെ എച്ച്ഐവി മെഡിസിൻ അസോസിയേഷൻ പ്രത്യേക അവാർഡ് നൽകി ആദരിച്ചു.

യുസി സാൻഫ്രാൻസിസ്കോ എച്ച്ഐവി ക്ലിനിക്കൽ ഡയറക്ടറായ ഡോ. ഗാന്ധി രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെടുന്ന ക്ലിനീഷനും എഡ്യൂക്കേറ്ററുമാണ്. ഗ്രാമങ്ങളിലും ന്ധഭവനരഹിതരിലും കുടിയേറ്റക്കാരായി കഴിയുന്ന 2,800 എച്ച്ഐവി രോഗബാധിതരെ പരിചരിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും ഗാന്ധി പ്രത്യേകം താല്പര്യം പ്രകടിപ്പിച്ചിരുന്നു. യുഎസ്എ, പെറു, കെനിയ, ഇന്ത്യാ, സൗത്ത്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച് എച്ച്ഐവി രോഗബാധിതരെ ശുശ്രൂഷിക്കുന്നതെങ്ങനെയെന്നു പരിശീലനം നൽകുന്നതിനും ഡോ. ഗാന്ധി ശ്രദ്ധിച്ചിരുന്നു. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും മെഡിക്കൽ ബിരുദം നേടിയ ഗാന്ധിക്കു മറ്റു നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.

2017 ലെ അവാർഡിനർഹരായവരിൽ ഗാന്ധിക്കു പുറമെ ഡോ. റാഫേൽ ജെ. ലാന്‍റോ വിറ്റ്സും ഉൾപ്പെടുന്നു. രണ്ടു ഡോക്ടർമാരും എച്ച്ഐവി മെഡിസിൻ വികസിപ്പിക്കുന്ന ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയതിന്‍റെ അംഗീകാരമായാണ് അവാർഡ് എന്ന് അസോസിയേഷൻ ചെയർമാൻ ഡോ. വെന്‍റി ആസ്ട്രോംഗ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ