ന്യൂയോർക്ക് ക്നാനായ റീജണിൽ പ്രീ മാര്യേജ് സെമിനാർ
Monday, December 4, 2017 3:38 PM IST
ന്യൂയോർക്ക്: ഷിക്കാഗോ സീറോ മലബാർ രൂപതയുടെ കിഴിലുള്ള ക്നാനായ റീജണ്‍ ഫാമിലി കമ്മീഷൻ ന്യൂയോർക്കിൽ ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ വിവാഹ ഒരുക്ക സെമിനാർ നടത്തി.

റോക്ലാൻഡ് കൗണ്ടിയിലെ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ സെമിനാറിൽ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ, റോക്ലാൻഡ് ക്നാനായ വികാരി റവ. ഡോ. ജോസ് ആദോപ്പള്ളിൽ ,ന്യൂജേഴ്സി ക്നാനായ മിഷൻ വികാരി ഫാ. റെനി കട്ടേൽ, ഫാമിലി കമ്മീഷൻ ചെയർമാൻ ടോണി പുല്ലാപ്പള്ളി, ബെന്നി കാഞ്ഞിരപ്പാറ ഡോ. അജിമോൾ പുത്തൻപുരയിൽ, ജയാ കുളങ്ങര, എബി ആൻഡ് അൽവിന കുപ്ലിക്കാട്ട് ,സാബു തടിപ്പുഴ തുടങ്ങിയവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ നയിച്ചു. ഫൊറോന സെക്രട്ടറി തോമസ് പാലച്ചേരി കോഴ്സ് കോഓർഡിനേറ്റർ ആയിരുന്നു