മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷൻ ഹോളിഡേ പാർട്ടി ഡിസംബർ പത്തിനു
Tuesday, December 5, 2017 4:14 AM IST
ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ റേഡിയോളജി പ്രൊഫഷണൽസും പ്രതിനിധാനം ചെയ്യുന്ന മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷൻ (എംആർഎ) 2017 ഹോളിഡേ പാർട്ടി ഡിസംബർ പത്തിനു നൈൽസിലുള്ള മെയിൻ ലാൻഡ് ഇന്ത്യയിൽ വച്ചു ( Mainland India Restaurant, 8808 N . Milwaukee Ave, Niles IL 60714 ) വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്നതാണ്. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ എക്സ്റേ, കാറ്റ് സ്കാൻ, എം.ആർ.ഐ, റേഡിയേഷൻ തെറാപ്പി, ന്യൂക്ലിയർ മെഡിസിൻ, അൾട്രാസൗണ്ട്, മാമോഗ്രാഫി എന്നീ പ്രൊഫഷണൽസ് കുടുംബ സമേതം ഈ പാർട്ടിൽ പങ്കെടുക്കണമെന്നു മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിച്ചു.

റേഡിയോളജി മേഖലയിൽ ഈവർഷം മികവു തെളിയിച്ചവരേയും വിരമിക്കുന്നവരേയും മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷൻ ചടങ്ങിൽ ആദരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്‍റ് ജിതേഷ് ചുങ്കത്ത് (224 522 9157), സെക്രട്ടറി മാറ്റ് വിലങ്ങാട്ടുശേരി (630 728 6655) എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം