ജെയിംസ് കിഴക്കേടം ഫെഡറൽ എമർജൻസി റീജണൽ ഡയറക്ടർ
Tuesday, December 5, 2017 2:48 PM IST
ഷിക്കാഗോ: ജെയിംസ് കിഴക്കേടത്തിനെ ഫെഡറൽ എമർജൻസി റീജണൽ ഡയറക്ടർ ആയി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിയമിച്ചു. ഇല്ലിനോയിസ് സ്റ്റേറ്റ് എമർജൻസി ഡയറക്ടർ ആയി പ്രവർത്തിച്ചുവരവേയാണ് പുതിയ നിയമനം.

ട്രംപ് ഭരണകൂടത്തിന്‍റെ നിർണായക പങ്കാളിത്തത്തിൽ ചേരുവാൻ അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നതായി സത്യപ്രതിഞ്ജക്കുശേഷം നടന്ന പത്രസമ്മേളനത്തിൽ ജെയിംസ് പറഞ്ഞു.

ഹോം ലാൻഡ്, സെക്യൂരിറ്റി ഡയറക്ടർ, അഡ്വൈസർ, ഇല്ലിനോയിസ് ഗവർണറുടെ റൗണേഴ്സ് കാന്പനിറ്റ് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ജെയിംസ്, കോട്ടയത്തിനടുത്ത് മീനടം കിഴക്കേടത്ത് ജോസഫ് വൈദ്യരുടെ കൊച്ചുമകനും ഷിക്കാഗോയിലുള്ള പാസ്റ്റർ ജോസഫ് കെ. ജോസഫ് - മേഴ്സി ദന്പതികളുടെ മനുമാണ്. ഭാര്യ: ഷാന.

റിപ്പോർട്ട്: വിൽസണ്‍ ജോസഫ്