സൗജന്യ ഹെൽത്ത് ഫെയർ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
Wednesday, December 6, 2017 2:22 PM IST
ഹൂസ്റ്റണ്‍: മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഹൂസ്റ്റണിൽ രൂപീകരിച്ച സെന്‍റ് തോമസ് മിഷന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ഹെൽത്ത് ഫെയറിന്‍റെ ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഡിസംബർ ഒന്പതിന് (ശനി) രാവിലെ ഒന്പതു മുതൽ ഉച്ചക്ക് ഒന്നു വരെ ദേവാലയ ഓഡിറ്റോറിയത്തിലാണ് ഹെൽത്ത് ഫെയർ നടത്തുന്നത്. ഇൻഷ്വറൻസ് പരിരക്ഷയില്ലാത്തവർക്ക് സൗജന്യ വൈദ്യ പരിശോധനയും നിർദ്ദേശങ്ങളും നൽകുകയാണ് ഹെൽത്ത് ഫെയറിന്‍റെ ലക്ഷ്യം. കൂടുതൽ വൈദ്യ സഹായം ആവശ്യമുള്ളവരെ ഹൂസ്റ്റണിലെ ഐഡിസി ചാരിറ്റി ക്ലിനിക്കിലേക്ക് അയയ്ക്കും. ഹൂസ്റ്റണ്‍ ഐഡിസി ചാരിറ്റി ക്ലിനിക്കും മലയാളികളായ ഡോക്ടർമാരും ആരോഗ്യ പരിപാലന രംഗത്ത് പ്രവർത്തിക്കുന്നവരും സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: പീറ്റർ കെ. തോമസ് 281 300 0020 സാബു നൈനാൻ 832 403 0512 നെൽസണ്‍ ജോണ്‍ 832 520 9251.

റിപ്പോർട്ട്: ജീമോൻ റാന്നി