ഷിക്കാഗോ ക്നാനായ ഫൊറോനയിൽ ക്രിസ്തുരാജന്‍റെ തിരുനാൾ ഭക്തിനിർഭരമായി
Thursday, December 7, 2017 1:15 PM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപള്ളിയിൽ, സ്വർഗത്തിന്േ‍റയും ഭൂമിയുടേയും അധിപനും രാജാധിരാജനുമായ ക്രിസ്തുരാജന്‍റെ തിരുനാൾ ഭക്തിപുരസരം ആചരിച്ചു. നവംബർ 26ന് രാവിലെ 9.45 ന് തിരുനാൾ തിരുക്കർമങ്ങൾക്ക് വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് കാർമികത്വം വഹിച്ചു. ദിവ്യബലി മധ്യേ നൽകിയ വചന സന്ദേശത്തിൽ ഈശോ രാജാവും പ്രവാചകനും പുരോഹിതനായുമുള്ള തന്‍റെ ദൗത്യനിർവഹണത്തേപ്പറ്റി പഴയനിയമവും പഴയനിയമവും ഉദ്ധരിച്ച് വിശദീകരിക്കുകയും തിരുനാളിന്‍റെ ആശംസകൾ നേരുകയും ചെയ്തു.

തിരുനാളിന് നേതൃത്വം നൽകിയ കൈക്കാര·ാരായ തോമസ് നെടുവാന്പുഴ, മാത്യു ഇടിയാലിൽ, സഖറിയ ചേലക്കൽ, മാത്യു ചെമ്മലക്കുഴി, എന്നിവരെ ഫാ. ഏബ്രഹാം മുത്തോലത്ത് അഭിനന്ദിച്ചു.